ബന്ധു വീട്ടിൽ പോയി മടങ്ങും വഴി അപകടം; ബുള്ളറ്റും കാറുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു

അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24 ) ആണ് മരിച്ചത്. പരിക്കേറ്റ ഭര്‍ത്താവ് ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

newly wed woman died accident hit by car accident in kollam

കൊല്ലം: കൊല്ലം ആയൂരിൽ വാഹനാപകടത്തിൽ നവവധു മരിച്ചു. അടൂർ സ്വദേശിനി സാന്ദ്ര വിൽസൺ (24 ) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് 
ഭർത്താവ് ആയൂർ സ്വദേശി ജിതിൻ ജോയിക്കൊപ്പം ബുള്ളറ്റിൽ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായത്. ഇരുചക്ര വാഹനവും കാറും കൂട്ടിയിടിക്കുകയായിരുന്നു അപകടം. ബന്ധു വീട്ടിൽ പോയി മടങ്ങും വഴിയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ജിതിൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read:  മദ്യപിച്ച് കാറോടിച്ചു, നിയന്ത്രണം നഷ്ടമായ വാഹനം ഇടിച്ച് മരിച്ചത് 2 പേര്‍; 8 പേര്‍ക്ക് പരിക്ക്

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

vuukle one pixel image
click me!