ലോക സമാധാനത്തിനായി  ആക്ട്സിൻ്റെ പ്രാർത്ഥനാ സംഗമം

Published : Apr 27, 2025, 10:41 PM IST
ലോക സമാധാനത്തിനായി  ആക്ട്സിൻ്റെ പ്രാർത്ഥനാ സംഗമം

Synopsis

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമാധാന ദീപനാളം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ആഗോള ഭീകരവാദത്തിനെതിരെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ലോകസമാധാനത്തിനായി പ്രാർത്ഥനാ സംഗമം നടത്തി. സംസ്ഥാനതല പരിപാടി തിരുവനന്തപുരത്തെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ആസ്ഥാനത്ത് നടന്നു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി സമാധാന ദീപനാളം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ബിഷപ്പ്  മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, പാസ്റ്റർ അഭിലാഷ് എബ്രാഹം, സാജൻ വേളൂർ, പ്രമീള, പി. സുധീപ് , ഫാദർ ജോസ് കരിക്കം, സുരേഷ് ബൽരാജ് തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തിൻ്റെ സുരക്ഷക്കും പുരോഗതിക്കും ഭീഷണി ഉയർത്തുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള തിന്മയുടെ ശക്തികൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ഫ്രാൻസിസ് മാർപ്പാപ്പക്കും കാശ്മീർ ഭീകരാക്രമണത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്കും ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത് . ദേശഭക്തിഗാനങ്ങളും ആലപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി
നെല്യക്കാട്ട് മഹാദേവൻ ചരിഞ്ഞു; തുറുപ്പുഗുലാൻ സിനിമയിലൂടെ ശ്രദ്ധേയനായ ആന