കയ്യിൽ 224340 രൂപയുടെ കേരള ലോട്ടറി, ലക്ഷ്യം കർണാടകയിലേക്ക് കടത്തി ലാഭംകൊയ്യൽ; യുവാവ് പിടിയിൽ

വന്‍തോതില്‍ ലോട്ടറി ടിക്കറ്റുകൾ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയും ഇവ വില്‍പ്പന നടത്തി വന്‍ലാഭം നേടുകയും ചെയ്യുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

New scam in Wayanad Kerala lottery smuggled to Karnataka and sold Malayali youth arrested

സുല്‍ത്താന്‍ബത്തേരി: കേരള ലോട്ടറി ടിക്കറ്റുകൾ വൻതോതിൽ കര്‍ണാടകയിലേക്ക് കടത്തി വില്‍പ്പന നടത്തിയ മലയാളി യുവാവ് പിടിയിലായി. വന്‍തോതില്‍ ലോട്ടറി ടിക്കറ്റുകൾ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയും ഇവ വില്‍പ്പന നടത്തി വന്‍ലാഭം നേടുകയും ചെയ്യുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

സഹാബുദ്ധീന്‍ എന്നയാളാണ് അനധികൃതമായി ലോട്ടറി ടിക്കറ്റുകൾ കര്‍ണാടകയിലേക്ക് കടത്തവേ അതിര്‍ത്തി ചെക്പോസ്റ്റായ മദ്ദൂറില്‍ പൊലീസിന്‍റെ പിടിയിലായത്. 2,24,340 രൂപ വില വരുന്ന 4,978 കേരള ലോട്ടറിയും 12,340 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.  ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഗുണ്ടല്‍പേട്ടിലെത്തിച്ച് വില്‍ക്കാനായിരുന്നു ലോട്ടറി കടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Latest Videos

'200 കുട്ടികളുടെ ഉപ്പയും ഉമ്മയുമായി'; ലഹരിക്കടിമയായ മകന്‍റെ ക്രൂരതയിൽ തകർന്ന ദമ്പതികളെ ചേർത്തുനിർത്തി ഈ സ്കൂൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!