ഡിവൈഎഫ്ഐ നേതാവിൻ്റെ ബൈക്ക് മോഷ്‌ടിച്ച കേസിൽ പ്രതി പിടിയിൽ; ബൈക്കും കണ്ടെത്തി

പാലക്കാട് ഡിവൈഎഫ്ഐ നേതാവിൻ്റെ ബൈക്ക് മോഷ്‌ടിച്ച കേസിൽ പ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി

man who stole bike of DYFI leader from police station arrested

പാലക്കാട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിൻ്റെ ബൈക്ക് മോഷ്‌ടിച്ച കേസിൽ പ്രതി പിടിയിൽ. തൃച്ചി സ്വദേശിയായ മുരുകേശനാണ് പിടിയിലായത്. മാർച്ച് 14ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ്റെ മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് മുരുകേശൻ മോഷ്ടിച്ചത്. സൗത്ത് പൊലീസ് തന്നെയാണ് സംഭവത്തിൽ കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൃച്ചി സ്വദേശി പിടിയിലായത്. തൃച്ചിയിലും തിരുപ്പൂരും അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി നാട്ടിലെത്തിക്കുകയായിരുന്നു. ഇയാളിൽ നിന്ന് വാഹനവും കണ്ടെത്തി. പ്രതിയെയും വാഹനവും കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻ്റ് ചെയ്തു. സിഐ ആദം ഖാൻ, എസ്ഐ ഹേമലത, എഎസ്ഐമാരായ പ്രജീഷ്, സജി, എസ്‌.സി.പി.ഒമാരായ രാജേഷ്‌, ബിനു, വിപിന്‍, സുരേഷ്, സത്താര്‍, മൈഷാദ്, വിനീഷ്, ജയറാം എന്നിവര്‍ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Latest Videos

tags
vuukle one pixel image
click me!