ലഹരിക്കെതിരെ ഗോളടിക്കാം, ഒരു സുഹൃത്തിനെ രക്ഷിക്കാം; പരിപാടിയുമായി ജില്ലാ ഭരണകൂടവും സ്‌പോർട്‌സ് കൗൺസിലും

മലപ്പുറത്ത് 'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടിക്ക് തുടക്കമായി. മന്ത്രി വി. അബ്ദുറഹിമാൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ആയിരം കേന്ദ്രങ്ങളിൽ സമ്മർ ക്യാംപുകളും ലഹരിവിരുദ്ധ യാത്രയും സംഘടിപ്പിക്കും.

malappuram district administration and sports council organise goal against drugs campaign

മലപ്പുറം: ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടിയുമായി ജില്ലാ ഭരണകൂടവും ജില്ലാ സ്പോർട്സ് കൗൺസിലും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസിൽ മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു.  

സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ 'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടി സംഘടിപ്പിക്കും. വിവിധ കായിക ഇനങ്ങളിൽ സമ്മർ ക്യാംപ് നടത്തും. ജീവിതത്തിൽ നമ്മൾ ഒരു സുഹൃത്തിനെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക, സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നതാവണം ഈ ഗോളിലൂടെ നാം ഓരോരുത്തരും ലക്ഷ്യം വെയ്‌ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവിരുദ്ധ ക്യാംപയിന്റെ ഭാഗമായി യാത്ര സംഘടിപ്പിക്കും. ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കടന്ന് പോകുന്ന  യാത്രയിൽ ജനപ്രതിനിധികളും കായിക താരങ്ങളും അണിനിരക്കും. 

Latest Videos

ജില്ലാ കലക്ടർ വി. ആർ.വിനോദ്,  എം.എസ്.പി. കമാൻഡന്റ് എ.എസ്. രാജു  എന്നിവർ മുഖ്യാതിഥിയായി. എ.ഡി.എം. എൻ.എം. മെഹറലി, പ്രസ്സ് ക്ലബ് പ്രസിഡന്റ് എം. മഹേഷ് കുമാർ, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം എ. ശ്രീകുമാർ,  എം.എസ്.പി. അസിസ്റ്റന്റ് കമാഡന്റ് പി. ഹബീബു റഹിമാൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യുട്ടീവ് മെമ്പർമാരായ കെ. മനോഹരകുമാർ, സി. സുരേഷ്, പി. ഹൃഷികേഷ് കുമാർ, കെ. അബ്ദുൽ നാസർ,  എം.എസ്.പി. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ രേഖ മേലയിൽ, ഹെഡ്മിസ്ട്രസ് സീത ടീച്ചർ, മഞ്ചേരി എക്‌സൈസ് സി ഐ. ലിജീഷ്, ഡി.എം.ഒ. ടെക്‌നിക്കൽ അസിസ്റ്റന്റ്  എം. ഷാഹുൽ ഹമീദ്, എം.എസ്.പി. സ്‌കൂൾ പിടി.എ പ്രസിഡന്റ്  ഫൈസൽ എന്നിവർ സംസാരിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി. പി. അനിൽകുമാർ, സെക്രട്ടറി  വി ആർ അർജുൻ, ട്രോമാ കെയർ പ്രവർത്തകർ, മലപ്പുറം ഡോട്ട് അക്കാദമി കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!