എക്സൈസിനെ കണ്ടതും 44-കാരൻ ഓടടാ ഓട്ടം, കെട്ടിടത്തിൽ പരിശോധിച്ചതിന് പിന്നാലെ കേസെടുത്തു, പിടിച്ചെടുത്തത് ചാരായം

മാനന്തവാടിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ചാരായവും വാഷും പിടികൂടി. സംഭവത്തില്‍ ഒരാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പ്രതി ഓടി രക്ഷപ്പെട്ടു.


മാനന്തവാടി: ചാരായവും ചാരായം നിര്‍മ്മിക്കാനാവശ്യമായ വാഷും കണ്ടെടുത്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് എക്‌സൈസ്. തവിഞ്ഞാല്‍ തലപ്പുഴ മക്കിമലയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ലിറ്റര്‍ ചാരായവും 150 ലിറ്റര്‍ വാഷും പിടികൂടിയ സംഭവത്തില്‍ തവിഞ്ഞാല്‍ മക്കിമല പുല്ലാട്ടുവീട്ടില്‍ റഷീദ് (44) നെതിരെയാണ് അബ്കാരി നിയമപ്രകാരം എക്‌സൈസ് കേസെടുത്തിരിക്കുന്നത്. 

അതേസമയം എക്‌സൈസ് പരിശോധനക്ക് എത്തിയപ്പോള്‍ പ്രതി സ്ഥലത്തുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടെന്നാണ് എക്‌സൈസ് പറയുന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. വിജേഷ് കുമാര്‍, കെസി. അരുണ്‍, കെ. സജിലാഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. ജയശ്രീ, ഡ്രൈവര്‍ അമീര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!