വർഷങ്ങൾക്ക് മുമ്പ് മാജിക് ഷോ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു; മജീഷ്യൻ ഗോപിനാഥ് മുതുകാട് തിരികയെത്തുന്നു

ഇന്ത്യൻ യൂത്ത് അസോസിയേഷൻറെ വേദിയിലായിരുന്നു ആദ്യമായി ഗോപിനാഥ് മുതുകാട് ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ചത്. 

Magician Gopinath Muthukad is back with a magic show

തിരുവനന്തപുരം: മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക് ഷോയുമായി വീണ്ടുമെത്തുന്നു. മൂന്നര വർഷം മുമ്പ് പ്രൊഫഷണൽ മാജിക് ഷോ അവസാനിപ്പിച്ചെങ്കിലും ആഗസ്റ്റ് പതിന‍ഞ്ചിന് മുമ്പ് ഒരൊറ്റ ഷോ കൂടി നടത്തുമെന്ന് ഗോപിനാഥ് മുതുകാട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുപ്പത്തിയെട്ട് വർഷം മുമ്പ് ആദ്യമായി ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ച കോഴിക്കോട് തന്നെയാണ് മറ്റൊരു മാജിക് ഷോ കൂടി അവതരിപ്പിക്കുക.

ഇന്ത്യൻ യൂത്ത് അസോസിയേഷൻറെ വേദിയിലായിരുന്നു ആദ്യമായി ഗോപിനാഥ് മുതുകാട് ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ചത്. വീണ്ടും ഇന്ത്യൻ യൂത്ത് അസോസിയേഷൻറെ കോഴിക്കോട്ടെ സമ്മേളന വേദിയിലെത്തിയപ്പോഴാണ് ഗോപിനാഥ് മുതുകാട് ഇക്കാര്യം പ്രഖ്യാപിച്ചത്. 

Latest Videos

മൂക്കിൽ ട്യൂബ്, വീൽചെയറിൽ വത്തിക്കാനിൽ വിശ്വാസികൾക്ക് മുന്നിലെത്തി ഫ്രാൻസിസ് മാർപ്പാപ്പ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!