നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി മിന്നൽ ചുഴലി; അരമണിക്കൂര്‍ നീണ്ടുനിന്നു, മരങ്ങള്‍ വീണ് വ്യാപക നാശം

തൃശൂര്‍ മാളയിൽ മിന്നൽ ചുഴലിക്കാറ്റ് അടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. മാള  പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം. ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശമുണ്ടായി.

Lightning storm in Thrissur Mala Trees felled Widespread crop damage

തൃശൂര്‍: തൃശൂര്‍ മാളയിൽ മിന്നൽ ചുഴലിക്കാറ്റ് അടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി. മാള  പൊയ്യ പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളിൽപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയാണ് സംഭവം. മിന്നൽ ചുഴലി കാറ്റിൽ 25 ഓളം കർഷകരുടെ 400ഓളം ജാതി മരങ്ങൾ വീണതിനെ തുടർന്ന് വ്യാപക കൃഷിനാശമുണ്ടായി.

ഇന്ന് രാവിലെ കർഷകർ പറമ്പിലെത്തിയപ്പോഴാണ് ജാതി മരങ്ങൾ വീണ വിവരം അറിയുന്നത്. അര മണിക്കൂറോളം കാറ്റ് നീണ്ടുനിന്നതായി നാട്ടുകാർ പറഞ്ഞു. താണിക്കാട് മരം വീണതിനെ തുടർന്ന് ഒരു വീടിൻറെ കവാടം തകർന്നു. കാറ്റത്ത് മാള ജങ്ഷനിൽ കടക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ തകർന്ന് താഴേക്ക് വീണു. സംഭവത്തിൽ ആർക്കും പരിക്കില്ല.  

Latest Videos

ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കൽ; നിർണായക ചര്‍ച്ച, തുടർ നടപടിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരു മരണം: മരിച്ചത് ചെങ്ങറ സമര ഭൂമിയിലെ താമസക്കാരൻ

click me!