ഡ്യൂട്ടിക്കിടെ മദ്യപിച്ച് ലക്കുകെട്ട് പഞ്ചായത്ത് സെക്രട്ടറി റോഡരികിൽ കിടന്നു; സംഭവം പെരിന്തൽമണ്ണയിൽ

മദ്യലഹരിയിൽ പെരിന്തൽമണ്ണയിലെ റോഡരികിൽ കിടന്ന വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറിയെ പൊലീസ് ആശുപത്രിയിലാക്കി

Kerala Panchayat Secretary lay down on road at Perinthalmanna

മലപ്പുറം: മദ്യലഹരിയിൽ പഞ്ചായത്ത് സെക്രട്ടറി റോഡരികിൽ കിടന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പിയാണ് മദ്യലഹരിയിൽ പെരിന്തൽമണ്ണയിൽ റോഡരികിൽ കിടന്നത്. ഡ്യൂട്ടിക്കിടെയാണ് മദ്യപിച്ചു ലക്കുകെട്ടതെന്നാണ് വിവരം. ഇദ്ദേഹത്തെ പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. വൈദ്യ പരിശോധനയിൽ ഇദ്ദേഹം അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്യൂട്ടിക്കിടെ നടന്ന സംഭവമായതിനാൽ ഇദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടിയുണ്ടായേക്കും. 

Latest Videos

click me!