ഓട്ടോറിക്ഷയിലെത്തി ഭാര്യയെ ഇടിച്ചുവീഴ്ത്തി, പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂരിൽ ഭാര്യയെ ഓട്ടോയിടിപ്പിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. ഗ്യാസ് ലൈറ്റര്‍ കത്താത്തിനാലാണ് യുവതി രക്ഷപ്പെട്ടത്.

Husband arrested for trying to kill wife by pouring petrol after hitting with autorickshaw in Kannur

കണ്ണൂര്‍: കണ്ണൂരിൽ ഭാര്യയെ പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റിൽ. മാവിലായി സ്വദേശി സുനിൽ കുമാറാണ് അറസ്റ്റിലായത്. ഭാര്യ പ്രിയയെ ആണ് സുനിൽ കുമാർ ആക്രമിച്ചത്. ഇന്നലെ വൈകിട്ടാണ് ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിലെത്തിയ സുനിൽ കുമാര്‍ പ്രിയയെ ഇടിച്ചുവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു.

ഗ്യാസ് ലൈറ്റര്‍ കത്താത്തതിനാൽ പ്രിയ രക്ഷപ്പെടുകയായിരുന്നു. സുനിൽ കുമാര്‍ ലൈറ്റര്‍ കത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിലത്തു വീണ  പ്രിയ ഓടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. കണ്ണൂര്‍ എളയാവൂരിലാണ് സംഭവം. കുടുബം പ്രശ്നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യ പ്രിയയും ഏറെക്കാലമായി അകന്നാണ് കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രിയയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഭവം. ജോലി കഴിഞ്ഞ വീട്ടിലേക്ക് വരുകയായിരുന്നു പ്രിയ. 

Latest Videos

ട്രംപിന് ആപ്പിളിന്‍റെ ചെക്ക്! തീരുവ വര്‍ധനവിന് തൊട്ടു മുമ്പ് ഇന്ത്യയില്‍ നിന്ന് എത്തിച്ചത് 5 വിമാനം ഐഫോണുകള്‍

vuukle one pixel image
click me!