മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി; ജീപ്പിനുള്ളിൽ കയറ്റിയപ്പോള്‍ ജനലിലൂടെ പുറത്തേക്ക് ചാടി

ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയിലായിരുന്നു സംഭവം നടന്നത്. യുവതി മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടുമെന്നും പൊലീസ്. നേപ്പാൾ സ്വദേശിനി ഗീതയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Drunk woman assaults police officer in kochi

കൊച്ചി: എറണാകുളത്ത് മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയിലായിരുന്നു സംഭവം നടന്നത്. യുവതി മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടുമെന്നും പൊലീസ് പറയുന്നു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ യുവതി ജനലിലൂടെ പുറത്തേക്ക് ചാടി. നേപ്പാൾ സ്വദേശിനി ഗീതയെയും സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ അയ്യമ്പുഴ പൊലീസ് സ്റ്റേഷനിലാണ് യുവതിയും സുഹൃത്തും ഉള്ളത്. മദ്യത്തിന് പുറമെ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Also Read:  പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയില്‍

Latest Videos

Also Read: കോട്ടയത്ത് യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

vuukle one pixel image
click me!