യുവതിയെയും മക്കളെയും കാണാനില്ല; സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടെത്തി, അന്വേഷണ സംഘം ബെംഗളൂരുവിൽ

നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവം. യുവതി സഞ്ചരിച്ച സ്കൂട്ടർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി, അന്വേഷണം ബാംഗ്ലൂരിലേക്ക് വ്യാപിപ്പിച്ചു.

Woman and children missing; scooter found at Vadakara railway station  investigation team in Bengaluru

കോഴിക്കോട്: നാദാപുരം വളയത്ത് യുവതിയെയും രണ്ട് മക്കളെയും കാണാതായ സംഭവത്തില്‍ അന്വേഷണം സംഘം ബാംഗ്ലൂരില്‍ എത്തി. യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തുകയും ട്രെയിന്‍ ടിക്കറ്റ് എടുത്തതായും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വളയം സ്റ്റേഷനിലെ പോലീസുകാര്‍ ബാംഗ്ലൂരില്‍ എത്തിയത്.

വളയം ചെറുമോത്ത് സ്വദേശി കുറുങ്ങോട്ട് വീട്ടില്‍ ഷക്കീറിന്റെ ഭാര്യ ആഷിദ(29), മക്കളായ മെഹ്‌റ ഫാത്തിമ(10), ലുക്മാന്‍(5) എന്നിവരെയാണ് 28ാം തിയ്യതി വൈകീട്ട് ആറ് മണി മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും ഇറങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അടുത്ത ദിവസം വീട്ടുകാര്‍ വളയം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് സ്‌കൂട്ടര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഇവര്‍ കറുത്ത നിറത്തിലുള്ള പര്‍ദ്ദയാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വളയം പോലീസ് സ്‌റ്റേഷനിലോ 9497947241, 9497980795, 95266 82269, 0496 246069 9 എന്നീ നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

vuukle one pixel image
click me!