ശനിയാഴ്ച്ച രാത്രി 8.30 ന് താമല്ലാക്കൽ ജംഗ്ഷന് സമീപമുള്ള ജയാസ് ബേക്കറിയിലായിരുന്നു സംഭവം.
ഹരിപ്പാട്: ബേക്കറി ജോലിക്കാരിയായ വീട്ടമ്മയെ കടയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദിച്ചു. കരുവാറ്റ മേത്തറയിൽ രഞ്ജി മോൾക്കാണ് (37) മർദനമേറ്റത്. ഇവരെ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സൂരജ്, പിതാവ് ചെല്ലപ്പൻ എന്നിവരെ പ്രതികളാക്കി ഹരിപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ച്ച രാത്രി 8.30 ന് താമല്ലാക്കൽ ജംഗ്ഷന് സമീപമുള്ള ജയാസ് ബേക്കറിയിലായിരുന്നു സംഭവം.
ചെല്ലപ്പന്‍റെ മകളുടെ വീട്ടില്‍ രഞ്ജി മോള്‍ വീട്ടുജോലി ചെയ്തിരുന്നു. ഒന്നരവര്‍ഷം ജോലി ചെയ്ത വകയില്‍ രഞ്ജിക്ക് 76,000 രൂപ ലഭിക്കാനുണ്ട്. എന്നാല്‍ ഈ തുക കിട്ടിയില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് നൽകിയതിലുള്ള വിരോധമാണ് തന്നെ മര്‍ദിച്ചതിന് കാരണമെന്നാണ് രഞ്ജി പറയുന്നത്. ബേക്കറിയിലെത്തിയ പ്രതികൾ, കടയുടെ വാതിലിൽ നിന്ന രഞ്ജിമോളെ ഇടതുകൈയ്യിൽ പിടിച്ച് വലിച്ച് കടയുടെ പുറത്തേക്ക് കൊണ്ടുവന്നിട്ടു. തുടർന്ന് ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുന്നതും, ചവിട്ടുന്നതും, വലിച്ചിഴയ്ക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. കടയിലേക്ക് ഓടിക്കയറിയ യുവതിയെ പ്രതികൾ വീണ്ടും വലിച്ച് തള്ളി താഴെയിട്ട് തലയിലും മുഖത്തും നിരവധിത്തവണ അടിച്ചു. യുവതി ചികിത്സ തേടി.
Read More:പരോളിലിറങ്ങി മുങ്ങിയ പ്രതി പൊങ്ങിയത് 20 കൊല്ലത്തിന് ശേഷം; സുഖജീവിതം, പക്ഷേ ക്ലൈമാക്സ് ഡാര്‍ക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം