തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി; വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്ക്, സസ്പെഷൻ

പൊലീസുകാരൻ്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. 

bullet exploded from a policeman's hand while he was repairing a gun a female officer was injured and suspended

കണ്ണൂർ: തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കയ്യിൽ നിന്ന് വെടി പൊട്ടി വനിതാ ഉദ്യോ​ഗസ്ഥയ്ക്ക് പരിക്കേറ്റു. കണ്ണൂർ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരൻ്റെ കയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. വെടിയേറ്റ് തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്. 
 
കഴിഞ്ഞ ബുധനാഴ്ചയാണ് പൊലീസുകാരൻ്റെ കയ്യിൽ നിന്ന് വീഴ്ച ഉണ്ടായത്. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത സിപിഒ സുബിനെ സസ്പെൻ്റ് ചെയ്തു. പാറാവ് ഡ്യൂട്ടിയിലായിരുന്നു സിപിഒ. ഡ്യൂട്ടി മാറുന്നതിനിടയിലാണ് വെടി പൊട്ടിയത്. അതേസമയം, സുരക്ഷാ വീഴ്ചയെ മുൻനിർത്തിയാണ് പൊലീസുകാരന് സസ്പെൻഷൻ നൽകിയത്.

1922ൽ ജർമനി പുറത്തിറക്കിയ കറൻസി മുതൽ പാക്കിസ്ഥാന്റെ 75 രൂപ കറൻസിവരെ, പൊലീസുകാരന്റെ ശേഖരത്തിന്റെ പ്രദ‍ര്‍ശനം

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!