മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി യാസിർ അറഫാത്ത് (34) ആണ് മരിച്ചത്.
മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി അന്തിയൂർകുന്ന് വെള്ളാരത്തൊടി വീട്ടിൽ യാസിർ അറഫാത്ത് ആണ് മരിച്ചത്. 34 വയസായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. (മിസ്റ്റർ കേരള ) ബോഡി ബിൽഡർ ആയിരുന്നുസംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം