നിലവിൽ 10 കേസുകളിലധികം പ്രതിയാണ് സുധീഷ് കുമാർ. കർശന നടപടികളൊന്നും ഇതുവരെ നേരിട്ടിരുന്നില്ല. വനംവകുപ്പ് ഇയാളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
തിരുവനന്തപുരം: അഴിമതിക്കേസിൽ അറസ്റ്റിലായ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാറിന് സസ്പെൻഷൻ. വനം മേധാവിയാണ് സസ്പെൻഡ് ചെയ്തത്. പാലോട് റെയ്ഞ്ച് ഓഫീസറായിരുന്നു സുധീഷ് കുമാർ. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും 1.45ലക്ഷം കൈക്കൂലി വാങ്ങിയതിനാൽ സുധീഷ് കുമാറിനെ സസ്പെൻ്റ് ചെയ്തിരുന്നു.
നിലവിൽ 10 കേസുകളിലധികം പ്രതിയാണ് സുധീഷ് കുമാർ. കർശന നടപടികളൊന്നും ഇതുവരെ നേരിട്ടിരുന്നില്ല. വനംവകുപ്പ് ഇയാളെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സസ്പെൻഷനിൽ സാങ്കേതിക പിഴവ് പറഞ്ഞ് കോടതിയിൽ പോവുകയും തിരികെ റെയ്ഞ്ച് ഓഫീസറായി വരികയുമായിരുന്നു. അതിനിടയിലാണ് അഴിമതിക്കേസിൽ ചോദ്യം ചെയ്യുന്നതും ജയിലിലാവുന്നതും. ഈ സാഹചര്യത്തിലാണ് വനം മേധാവി സസ്പെൻ്റ് ചെയ്ത് ഉത്തരവിറക്കിയത്. അടുത്ത മാസം 31ന് വിരമിക്കാനിരിക്കെയാണ് നടപടി നേരിടുന്നത്.
പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങി; തൃശൂർ മണ്ണുത്തിയിൽ യുവാവ് കാറിടിച്ചു മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം