ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.
ദില്ലി: മാസപ്പടി കേസിൽ കൂടുതൽ നടപടികൾക്കൊരുങ്ങി ഇഡിയും. എസ്എഫ്ഐഒ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസെടുക്കാൻ ഇഡി ഉന്നതതലത്തിൽ തീരുമാനമായി. എസ്എഫ്ഐഒ കുറ്റപത്രം നല്കിയതിന് എതിരെ സിഎംആർഎൽ നൽകിയ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇഡിയും നീക്കം ശക്തമാക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾ വീണ തായ്ക്കണ്ടിക്കെതിരായ കേസിൽ കൂടുതൽ കേന്ദ്ര ഏജൻസികൾ നീക്കം ശക്തമാക്കുകയാണ്. ഇഡി നേരത്തെ ഈ വിഷയത്തിൽ പരിശോധന നടത്തിയിരുന്നു. വീണയുടെ കമ്പനിക്ക് യുഎഇയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അമേരിക്കയിൽ നിന്നടക്കം ഇതിലേക്ക് പണം വരുന്നെന്നും കാണിച്ച് ഷോൺ ജോർജ് ഇഡിക്ക് പരാതി നൽകിയിരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് ഇഡി നോട്ടീസും നൽകിയിരുന്നു. എസ്എഫ്ഐഒ അന്വേഷണം കഴിയും വരെ കാത്തിരിക്കാനാണ് പിന്നീട് ഇഡി തീരുമാനിച്ചത്. എസ്എഫ്ഐഒ ശേഖരിച്ച രേഖകളും കുറ്റപത്രത്തിൻ്റെ വിശദാംശവും ആവശ്യപ്പെട്ട് കത്തു നൽകിയെന്ന് ഇഡി വൃത്തങ്ങൾ പറഞ്ഞു. കള്ളപ്പണ നിരോധന നിയമത്തിൻറെ പരിധിയിൽ ഇക്കാര്യം വരും എന്നാണ് ഇഡി നിഗമനം.
ഇഡി ഡയറക്ടർ അടക്കമുള്ളവർ വിഷയം പരിശോധിച്ച് പുതിയ കേസെടുത്ത് അന്വേഷിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വീണയെ ചോദ്യം ചെയ്യുന്നത് അടക്കം ആലോചനയിലുണ്ടെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു. എന്നാൽ എസ്എഫ്ഐഒ കുറ്റപത്രത്തിന് എതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി എടുക്കുന്ന നിലപാട് ഇഡിയുടെ നീക്കങ്ങൾക്കും ബാധകമാകും. കോടതി വാക്കാൽ നൽകിയ നിർദ്ദേശം എസ്എഫ്ഐഒ മറികടന്നു എന്നാണ് സിഎംആർ ആരോപണം. കേസെടുക്കാനുള്ള തെളിവുണ്ടെന്ന് ഇഡി കൂടി കണ്ടെത്തിയതോടെ മാസപ്പടി കേസിൽ വരും നാളുകളിൽ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കുന്ന വലിയ നീക്കങ്ങൾക്ക് സാധ്യതയേറുകയാണ്.
പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി റോഡിലേക്ക് ഇറങ്ങി; തൃശൂർ മണ്ണുത്തിയിൽ യുവാവ് കാറിടിച്ചു മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം