പ്രതിഷേധത്തിന് പുല്ലുവില, നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ പേര് തന്നെ നൽകും: പാലക്കാട് നഗരസഭ

Published : Apr 17, 2025, 07:43 AM ISTUpdated : Apr 17, 2025, 08:30 AM IST
പ്രതിഷേധത്തിന് പുല്ലുവില, നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്‍റെ  പേര് തന്നെ നൽകും: പാലക്കാട് നഗരസഭ

Synopsis

ഭിന്ന ശേഷിക്കാർക്ക് ഉപകാര പ്രദമാകുന്ന പദ്ധതി ഇല്ലാതാക്കാനാണ് കോൺഗ്രസിന്‍റെ  ശ്രമം .

പാലക്കാട്:എന്തൊക്കെ സംഘർഷം നടന്നാലും നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് തന്നെ നൽകുമെന്ന് പാലക്കാട് നഗരസഭ വ്യക്തമാക്കി,ഭിന്ന ശേഷിക്കാർക്ക് ഉപകാര പ്രദമാകുന്ന പദ്ധതി ഇല്ലാതാക്കാനാണ് കോൺഗ്രസിന്‍റെ  ശ്രമം . രാഹുൽ മാങ്കൂട്ടത്തിൽ MLA ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും നഗരസഭ വൈസ് ചെയർമാൻ അഡ്വ ഇ.കൃഷ്ണദാസ് പറഞ്ഞു.അതിനിടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പാലക്കാട് എസ്പി സമവായ ചർച്ചയ്ക്ക് സർവകക്ഷി യോഗം വിളിക്കും.

 

നഗരസഭയിലെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതുമായി ബന്ധപ്പെട്ട്പാലക്കാട് നഗരത്തിൽ ഇന്നലെ നടന്നത് 4 പ്രതിഷേധങൾ . രാവിലെ രാഹുൽ മാങ്കൂട്ടത്തിൽ MLA യുടെഓഫീസിലേക്ക്   നടത്തിയ  മാർച്ചിനിടെ ബി ജെ പി ജനറൽ സെക്രട്ടറി  നടത്തിയ ഭീഷണി  പ്രസംഗമാണ് യൂത്ത്കോൺഗ്രസ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.  തുടർന്ന്  വൈകീട്ട് BJP ഓഫീസിലേക്ക് യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സന്ദീപ് വാര്യർ ഉൾപ്പെടെ നേതാക്കൾക്ക് പരുകേറ്റു.സമാന്തരമായി ബിജെപിയുടെ പ്രതിഷേധം. അതിനിടെ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയര്‍ന്നു.ഇതിൽ പ്രതിഷേധിച്ച് രാഹുൽ മാങ്കൂടത്തിലിൻ്റെ നേതൃത്വത്തിൽ സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് ASP നേരിട്ടെത്തി ചർച്ച നടത്തി. ഉത്തരവാദികളായവർക്കെതിരെ  കേസെടുക്കുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു.

അതെസമയം പാലക്കാട് സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ബിജെപി സംസ്ഥന കമ്മിറ്റിഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി
വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്