വീട്ടിൽ തുളസി ചെടിയുണ്ടോ ഇല്ലെങ്കിൽ ഉടനെ വളർത്തിക്കോളൂ; കാരണം ഇതാണ്  

ഒട്ടുമിക്ക വീടുകളിലും തുളസി ചെടി കാണാൻ സാധിക്കും. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഔഷധ ചെടിയാണ് തുളസി. നൂറ്റാണ്ടുകളായി പലതരം ഔഷധങ്ങൾ തയ്യാറാക്കാൻ തുളസി ഉപയോഗിക്കാറുണ്ട്.

Do you have a Tulsi plant at home If not grow it immediately heres the reason

ഒട്ടുമിക്ക വീടുകളിലും തുളസി ചെടി കാണാൻ സാധിക്കും. നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഔഷധ ചെടിയാണ് തുളസി. നൂറ്റാണ്ടുകളായി പലതരം ഔഷധങ്ങൾ തയ്യാറാക്കാൻ തുളസി ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ തുളസി വീട്ടിൽ ഉണ്ടെങ്കിൽ പല രോഗങ്ങൾക്കും മരുന്നായി ഇത് ഉപയോഗിക്കാൻ സാധിക്കും. ഇനിയും വീട്ടിൽ തുളസി വളർത്തിയിട്ടില്ലെങ്കിൽ ഉടനെ വളർത്തിക്കോളൂ. കാരണം ഇതാണ്.

വായു ശുദ്ധീകരണം 

Latest Videos

മലിനമായ വായുവിനെ ശുദ്ധീകരിക്കാൻ ശേഷിയുള്ള ചെടിയാണ് തുളസി. ഇത് അന്തരീക്ഷത്തിലുള്ള കാർബൺ ഡയോക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജനെ പുറംതള്ളുന്നു. ഇത് വീട്ടിൽ വളർത്തുകയാണെങ്കിൽ വായുവിനെ ശുദ്ധീകരിക്കുകയും നല്ല അന്തരീക്ഷത്തെ സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്യുന്നു.

പ്രതിരോധ ശേഷി വർധിപ്പിക്കുന്നു 

തുളസി ഇല പതിവായി കഴിക്കുന്നത് പനി,ചുമ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. ഇതിൽ യുജെനോൾ, ഉർസോളിക് ആസിഡ്, ബീറ്റ കാരിയോഫിലീൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ഇതിൽ ശക്തമായ ആന്റിഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി പ്രോപർട്ടികളും ഉണ്ട്. ഇത് നിങ്ങൾക്ക് കൂടുതൽ രോഗ പ്രതിരോധ ശേഷി നൽകുന്നു. 

സ്ട്രെസ് കുറയ്ക്കുന്നു 

തുളസിയിലെ അഡാപ്റ്റോജെനിക് ഗുണങ്ങൾ നിങ്ങളുടെ സ്ട്രെസ്, ടെൻഷൻ എന്നിവയെ കുറയ്ക്കുന്നു. നല്ല മാനസികാരോഗ്യം നിലനിർത്താനും ശാന്തത നൽകാനും തുളസി വീട്ടിൽ വളർത്തുന്നത് നല്ലതാണ്. 

ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു 

എന്നും തുളസി കഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ശ്വസനാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇത് ചായയിലിട്ടും കുടിക്കാവുന്നതാണ്. ശ്വസന അണുബാധ തടയാനും ആസ്മ, ബ്രോൺചിറ്റീസ്, ചുമ തുടങ്ങിയ രോഗങ്ങളെ തടയാനും ഇത് സഹായിക്കുന്നു. 

നല്ല ദഹനം കിട്ടുന്നു 

ചായയിലിട്ട് കുടിക്കുകയോ തുളസി ഇല കഴിക്കുകയോ ചെയ്താൽ നിങ്ങൾക്ക് നല്ല ദഹന ശേഷി ലഭിക്കുന്നു. ഇത് മെറ്റബോളിസം വർധിപ്പിക്കാനും, വയർ വീർക്കുന്നത് തടയാനും സഹായകരമാണ്. 

അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കുമോ? ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം

vuukle one pixel image
click me!