പച്ചക്കറികളുടെ വിത്തുകൾ സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്  

Published : Apr 22, 2025, 03:14 PM IST
പച്ചക്കറികളുടെ വിത്തുകൾ സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്  

Synopsis

ഇങ്ങനെ ചെയ്യുന്നതിലൂടെ പണം ലാഭിക്കാനും കൃത്യമായ രീതിയിൽ കൃഷി ചെയ്യുവാനും സാധിക്കും. പുറത്ത് നിന്നും വാങ്ങിക്കുന്ന വിത്തുകളുടെ ഗുണമേന്മ എത്രത്തോളമുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കില്ല.

കൃഷി ചെയ്യുന്ന പലരും തോട്ടത്തിൽ നിന്നും വിത്തുകൾ എടുത്ത്, അത് അടുത്ത ഘട്ടത്തിൽ നട്ടുവളർത്താൻ വേണ്ടി സൂക്ഷിച്ച് വയ്ക്കാറുണ്ട്. പഴങ്ങളും പച്ചക്കറികളുമൊക്കെ അത്തരത്തിലാണ് സൂക്ഷിക്കാറുള്ളത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പണം ലാഭിക്കാനും കൃത്യമായ രീതിയിൽ കൃഷി ചെയ്യുവാനും സാധിക്കും. പുറത്ത് നിന്നും വാങ്ങിക്കുന്ന വിത്തുകളുടെ ഗുണമേന്മ എത്രത്തോളമുണ്ടെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കില്ല. ചിലപ്പോൾ അവ രാസവസ്തുക്കൾ ചേർത്തതുമാകാം. ഇത് നിങ്ങളുടെ കൃഷിയെ നന്നായി ബാധിക്കും. അതിനാൽ തന്നെ വളർന്നു വന്ന ചെടികളിൽ നിന്നും വിത്തുകൾ ശേഖരിച്ച് അവ നട്ടുവളർത്തുന്നതാണ് നല്ലത്. വേനൽക്കാലത്ത് പഴങ്ങൾ,പഴവർഗ്ഗങ്ങൾ തുടങ്ങിയവയുടെ വിത്തുകൾ കേടുവരാതെ സൂക്ഷിക്കേണ്ടത് ഇങ്ങനെയാണ്. 

1. തണ്ണിമത്തൻ, മത്തങ്ങ, ബീൻസ്, വെള്ളരി തുടങ്ങിയവയുടെ വിത്തുകൾ വേനൽ സമയത്ത് സൂക്ഷിക്കാൻ കഴിയുന്നവയാണ്.

2. തണ്ണിമത്തൻ പഴവർഗ്ഗമായതിനാൽ ഇവ ടെറസിൽ എളുപ്പത്തിൽ വളരുന്നു. വിത്ത് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഒരു ടിഷ്യൂ പേപ്പറിൽ ഉണക്കാൻ വയ്ക്കണം. 

3. പച്ചക്കറികളായ വെള്ളരി, മത്തങ്ങ, ബീൻസ് എന്നിവയിൽ നിന്നും വിത്തുകൾ അടർത്തി എടുക്കുന്നതിനേക്കാളും പച്ചക്കറികൾ തന്നെ ഉണക്കിയെടുക്കുന്നതാണ് നല്ലത്. 

4. ഈ പച്ചക്കറികൾ വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടുക്കണം. ബ്രൗൺ നിറമായതിന് ശേഷം അതിൽ നിന്നും വിത്തുകൾ എടുക്കാവുന്നതാണ്. 

5. കടകളിൽ നിന്നും വാങ്ങിയ പച്ചക്കറികളുടെ വിത്തുകൾ നട്ടുവളർത്താൻ എടുക്കാതിരിക്കാം. ഇനി ഇത്തരം പച്ചക്കറികളിൽ നിന്നും വിത്തുകൾ ശേഖരിക്കുന്നുണ്ടെങ്കിൽ അവ പൂർണമായും പഴുത്തതിന് ശേഷം മാത്രം എടുക്കുന്നതാണ് നല്ലത്. 

6. വിത്തുകൾ എടുത്തതിന് ശേഷം നന്നായി വൃത്തിയാക്കി വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കണം. 

7. വൃത്തിയാക്കിയ വിത്തുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കാം. അതേസമയം വിത്തുകൾ ഫ്രീസറിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. അല്ലെങ്കിൽ ഇവ മൺപാത്രത്തിലാക്കിയും സൂക്ഷിക്കാവുന്നതാണ്. 

8. ഇത്തരത്തിൽ വിത്തുകൾ ഒരു വർഷം വരെ നിങ്ങൾക്ക് സൂക്ഷിക്കാൻ സാധിക്കും. എന്നാൽ വിത്തുകൾക്കും ഒരു പ്രായമുണ്ട്. ആ പ്രായപരിധിക്ക് അപ്പുറം വിത്തുകൾക്ക് ജീവൻ നിലനിൽക്കില്ല. കാലാവധി കഴിഞ്ഞ വിത്തുകൾ നട്ടാൽ അവയ്ക്ക് വളർച്ച കുറവും കായ്കൾ കായ്ക്കാതിരിക്കുകയും ചെയുന്നു. 

കറിവേപ്പില മാസങ്ങളോളം കേടുവരാതിരിക്കും; ഇങ്ങനെ സൂക്ഷിച്ചാൽ മതി

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ എളുപ്പം വളർത്താവുന്ന ചുവപ്പ് നിറമുള്ള 7 ഇൻഡോർ ചെടികൾ
ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 4 കാര്യങ്ങൾ