രഹസ്യ വിവരം കിട്ടി മാസങ്ങളോളം ഇന്റലിജൻസ് നിരീക്ഷണം, ഒടുവിൽ റെയ്ഡ്; ഹാഷിഷും കഞ്ചാവുമായി യുവാവ് പിടിയിൽ

രഹസ്യവിവരത്തെ തുടർന്ന് മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്.

under scanner for months after getting a tip off then raided to seize hashish and ganja

കാസർഗോഡ്: കാസർഗോഡ് തളങ്കരയിൽ ഹാഷിഷും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. അഷ്കർ അലി ബി (36) ആണ് 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മയക്കുമരുന്ന് സംബന്ധിച്ച രഹസ്യ വിവരം  ലഭിച്ചതിന് പിന്നാലെ എക്സൈസ് ഇന്റലിജൻസ് ടീമിന്റെ മാസങ്ങളോളം നീണ്ട നിരീക്ഷണത്തിലായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒടുവിൽ കാസർകോഡ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജോസഫ്.ജെയും സംഘവും ചേർന്ന് നടത്തിയ റെയ്‌ഡിലാണ് അഷ്കർ അലി കുടുങ്ങിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വിനോദൻ കെ.വി, പ്രിവന്റീവ് ഓഫീസറായ രഞ്ജിത് കെ.വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഗീത ടി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശാന്ത് കുമാർ എ.വി, കണ്ണൻ കുഞ്ഞി ടി, അമൽജിത് സി.എം, അജയ്.ടി.സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ തുടങ്ങിയവർ ഉണ്ടായിരുന്നു.

Latest Videos

Read also: ബം​ഗാളിൽ നിന്ന് ട്രെയിനിൽ ആലുവയിലെത്തി, വീട്ടിലേക്ക് പോകുംവഴി എക്സൈസെത്തി, പിടിച്ചത് 7 കിലോ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!