വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ 14 കാരി ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത അയൽവാസിയായ യുവാവിനെ വിട്ടയച്ചു. വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി കുടുംബത്തിനൊപ്പം ഉത്സവം കാണാൻ പോയ ഒമ്പതാം ക്ലാസുകാരി ആവണിയാണ് ആറ്റിൽ ചാടി ജീവനൊടുക്കിയത്.
മരിച്ച ആവണിയുടെ പിതാവ് പ്രകാശ് അയൽവാസിയായ യുവാവിനെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് അഴൂർ സ്വദേശിയായ ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ആവണി ആറ്റിൽ ചാടി ജീവനോടുക്കിയതിൽ യുവാവിനെതിരെ തെളിവ് ഇല്ലെന്നാണ് പൊലീസ് പറയുന്നത്. വിശദമായി ചോദ്യം ചെയ്തതിനുശേഷം വൈകിട്ടോടെ യുവാവിനെ വിട്ടയച്ചു. അസ്വാഭാവിക മരണത്തിന് എടുത്ത കേസിൽ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രി വലഞ്ചൂഴി ക്ഷേത്രത്തിൽ പടയണി കാണാനാണ് കുടുംബത്തിനൊപ്പം ഒമ്പതാം ക്ലാസുകാരി ആവണി പോയത്. സ്ഥലത്ത് തർക്കം ഉണ്ടാവുകയും പെൺകുട്ടി ആറ്റിൽ ചാടുകയും ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു. അച്ഛനെയും സഹോദരനെയും അയൽവാസിയായ യുവാവ് മർദ്ദിച്ചു. അതിൻ്റെ വിഷമത്തിൽ പെൺകുട്ടി വെള്ളത്തിലേക്ക് ചാടി എന്നായിരുന്നു അച്ഛൻ നൽകിയ മൊഴി. യുവാവിനെതിരെ പരസ്യമായ ആരോപണം മാധ്യമങ്ങളിലൂടെ ഉന്നയിക്കുകയും ചെയ്തു. എന്നാൽ പൊലീസ് അന്വേഷണത്തിൽ തെളിവുകൾ ഒന്നും കിട്ടിയില്ല. ഇതോടെയാണ് യുവാവിനെ വിട്ടയച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം