സാധാരണ പ്രവർത്തകരാണ് ശക്തി, കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുന്നുവെന്ന സന്ദേശം എഐസിസി സമ്മേളനം നൽകുന്നു: ശശി തരൂര്‍

കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ തിരിച്ചടിയായി.തിരിച്ചടികളെ ശക്തമായി നേരിടും

sasi tharoor on aicc meet

അഹമ്മദാബാദ്: എഐസിസി സമ്മേളനം ചരിത്ര നിമിഷമെന്ന് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. ഓരോ കോണ്‍ഗ്രസുകാരനും ഇത് അഭിമാന നിമിഷമാണ്. കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കുന്നുവെന്ന സന്ദേശം ഈ സമ്മേളനം നൽകുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകൾ തിരിച്ചടിയായി. തിരിച്ചടികളെ പാര്‍ട്ടി ശക്തമായി നേരിടും. പാർശ്വവത്ക്കരിക്കപ്പട്ടവരുടെ ശബ്ദമായി മാറാൻ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണക്കുന്നു. ഈ രാജ്യം ബഹുസ്വരതയുടേതാണ്. വെറുപ്പിനെതിരെ ഇന്ത്യക്കായി എന്നതാകണം മുദ്രാവാക്യം. ഭാരതമെന്ന  പേര്
കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം എന്ന വള്ളത്തോളിന്‍റ്  വരികൾ ശശി തരൂര്‍ ചൊല്ലി. സാധാരണ പ്രവർത്തകരാണ് ഈ പാർട്ടിയുടെ ശക്തി.നിങ്ങളില്ലെങ്കിൽ ഈ പാർട്ടിയില്ലെന്നും ശശ തരൂര്‍ കൂട്ടിച്ചേര്‍ത്തു

മോദി രാജ്യത്തെ വിൽക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ, പ്രധാമന്ത്രിക്ക് രൂക്ഷവിമർശനം

Latest Videos

vuukle one pixel image
click me!