തൃത്താലയിൽ ഉത്സവ ആഘോഷത്തിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തി. 

Police have registered a case against a young man who performed a practice exercise with an air gun during a festival celebration in Thrithala

പാലക്കാട്: തൃത്താലയിൽ ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃത്താല ഒതളൂർ സ്വദേശി ദിൽജിത്തിനെതിരെയാണ് കേസെടുത്തത്. തൃത്താല വേങ്ങശ്ശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം. ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനുമാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് പൊലീസ് കണ്ടെത്തി. താൻ വാടക സാധനങ്ങൾ എടുക്കുന്ന കടയിൽ നിന്നും പ്രദർശന വസ്തു എന്ന നിലക്ക് വാടകക്ക് എടുത്തതാണെന്നും യഥാർത്ഥ എയർഗൺ ആണെന്ന് അറിയില്ലായിരുന്നുവെന്നും ദിൽജിത് പൊലീസിനോട് പറഞ്ഞു.

മുനമ്പം ഭൂമി തര്‍ക്കം: വഖഫ് ഭൂമിയെന്ന് സര്‍ക്കാര്‍ അംഗീകരിക്കണം, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് സമര സമിതി

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!