കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറാൻ വേണ്ടിയാണ് അനില എംഡിഎംഎ എത്തിച്ചതെന്നാണ് സൂചന.
കൊല്ലം: സ്വകാര്യ ഭാഗത്തും കാറിലും കാറിലും ഒളിപ്പിച്ച എംഡിഎംഎ കടത്തിയ കേസിൽ കഴിഞ്ഞയാഴ്ച പിടിയിലായ കൊല്ലം സ്വദേശിനി അനില രവീന്ദ്രന്റെ ഇടപടുകൾ കണ്ടെത്താൻ പൊലീസ് ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കുന്നു. സൈബർ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഈ പരിശോധന. അതേസമയം യുവതിയെ കസ്റ്റഡിയിൽ വാങ്ങാൻ കൊല്ലം സിറ്റി പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും.
യുവതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ലഹരി സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അനില രവീന്ദ്രൻ ബംഗളൂരിൽ നിന്ന് എംഡിഎംഎ എത്തിച്ചത് കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറാൻ വേണ്ടിയെന്നാണ് കണ്ടെത്തൽ. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്റെ മേൽനോട്ടത്തിൽ എസിപി എസ്.ഷെരീഫും സംഘവുമാണ് അന്വേഷണം കേസ് അന്വേഷിക്കുന്നത്.
പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രനെ കഴിഞ്ഞയാഴ്ചയാണ് നീണ്ടകര പാലത്തിന് സമീപത്തു നിന്ന് പൊലീസ് പിടികൂടിയത്. കർണാടക രജിസ്ട്രേഷൻ കാറിൽ കൊല്ലത്തേക്ക് വരുന്നതിനിടെയാണ് അനിലയെ ക്തികുളങ്ങര പൊലീസും സിറ്റി ഡാൻസാഫ് ടീമും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. അനിലയുടെ ലഹരി ഇടപാടുകൾ സംബന്ധിച്ച് പൊലീസിന് രഹസ്യ വിവരം കിട്ടുകയായിരുന്നു.
വൈകുന്നേരം 5.30ഓടെ യുവതിയുടെ കാര്‍ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. കാറിന് പൊലീസ് സംഘം കൈ കാണിച്ചെങ്കിലും ഇവർ വാഹനം നിർത്തിയില്ല. തുടർന്ന് കാറിനെ പിന്തുടർന്ന പൊലീസ് സാഹസികമായി വാഹനം വളഞ്ഞ് യുവതിയെ പിടികൂടുകയായിരുന്നു. കാറിന്റെ മുൻസീറ്റിലെ ഹാൻഡ് ബാഗിനുള്ളിൽ കറുത്ത ടേപ്പ് ഒട്ടിച്ച പ്ലാസ്റ്റിക് കവറിനുള്ളിൽ നിന്ന് 36.86 ഗ്രാം എംഡിഎംഎ കണ്ടെത്തി. എന്നാൽ ഇതിനേക്കാൾ വലിയ അളവിൽ എംഡിഎംഎ ഒളിപ്പിച്ചിരുന്നത് ശരീരത്തിലായിരുന്നു. 40.14 ഗ്രാം എംഡിഎംഎ യുവതിയുടെ രഹസ്യഭാഗങ്ങളിലുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ ശരീരത്തിലെ രഹസ്യ ഭാഗത്ത് കവറിൽ പൊതിഞ്ഞ നിലയിൽ 40.17 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. സുഹൃത്തിന്റെ കാറിലാണ് അനില എത്തിയതെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം