മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ; സീനിയർ അക്കൗണ്ടന്റും സിപിഎമ്മുകാരായ ബന്ധുക്കളും പിടിയിൽ

സീനിയർ അക്കൗണ്ടൻ്റ് മോഹന കൃഷ്ണൻ, മോഹനകൃഷ്ണൻ്റെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സിപിഎം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ വി വാസുദേവൻ, മകൻ വിവേക് വിവേകിൻ്റെ ഭാര്യ മറ്റ് രണ്ട് സുഹൃത്തുക്കൾ എന്നിവരാണ് പിടിയിലായത്.

Ottappalam cooperative urban bank fraud senior accountant and CPM leaders arrested

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സിപിഎം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടിയ കേസിൽ സീനിയർ അക്കൗണ്ടൻ്റ് മോഹന കൃഷ്ണൻ ഉൾപ്പെടെ 7 പ്രതികൾ പിടിയിൽ. ഒളിവിലായിരുന്ന പ്രതികളെ തിരുവനന്തപുരത്ത് നിന്നാണ് പിടികൂടിയത്. 

മോഹനകൃഷ്ണൻ്റെ സഹോദരിയും കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലക്ഷ്മീദേവി, ഇവരുടെ ഭർത്താവും സിപിഎം തേങ്കുറുശി ലോക്കൽ കമ്മിറ്റി അംഗവുമായ കെ വി വാസുദേവൻ, മകൻ വിവേക് വിവേകിൻ്റെ ഭാര്യ മറ്റ് രണ്ട് സുഹൃത്തുക്കൾ എന്നിവർ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിൻ്റെ പരാതിയിൽ പൊലീസ് കേസ് എടുത്തതും പ്രതികൾ മുങ്ങിയിരുന്നു. മുക്കുപണ്ടം പണയം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത് കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ്. തട്ടിപ്പ് പുറത്ത് വന്നതും മോഹന കൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻ്റ് ചെയ്യുകയും ചെയ്തിരുന്നു.

Latest Videos

27 ലക്ഷം രൂപയുടെ തട്ടിപ്പ് എന്ന നിലയിൽ അന്വേഷണം പുരോഗമിക്കവെയാണ് കൂടുതൽ പണം നഷ്ടമായതായി പൊലീസ് കണ്ടെത്തിയത്. ബാങ്ക് രേഖകളുടെ വിശദമായ പരിശോധനയിലാണ് 18.50 ലക്ഷം രൂപയുടെ കൂടി തട്ടിയെന്ന് വ്യക്തമായത്. ഒറ്റപ്പാലം അർബൻ ബാങ്കിൻറെ പത്തിരിപ്പാല ബ്രാഞ്ചിലെ സീനിയർ അക്കൗണ്ടൻറായിരുന്നു മോഹനകൃഷ്ണൻ. കഴിഞ്ഞ ജൂൺ മുതൽ ഫെബ്രുവരി വരെയാണ് മുക്കുപണ്ടം വെച്ച് മോഹനകൃഷ്ണൻ പണം തട്ടിയത്. ബന്ധുക്കൾ കൊണ്ടുവന്ന മുക്കുപണ്ടം വാങ്ങിവെച്ച് മോഹനകൃഷ്ണൻ പണം നൽകിയെന്നാണ് കണ്ടെത്തൽ. ബാങ്ക് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. ഉടൻ മോഹന കൃഷ്ണനെതിരെ ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. മോഹനകൃഷ്ണനെ ബാങ്ക് ഭരണസമിതി സസ്പെൻഡ് ചെയ്തു. 

vuukle one pixel image
click me!