'പെണ്ണിന്റെ ശത്രു പെണ്ണ് തന്നെ, സുഹൃത്തുക്കള്‍ പോലും ചതിച്ചിട്ടുണ്ട്'; മനസുതുറന്ന് അമൃത

ആരൊക്കെ പറഞ്ഞാലും സ്വന്തം കുടുംബാംഗങ്ങൾ മാത്രമേ നമ്മളോടൊപ്പം എന്നും ഒപ്പമുണ്ടാകൂ എന്നും അമൃത കൂട്ടിച്ചേർത്തു.

serial actress amritha nair talks about her friends

കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. ഇപ്പോള്‍ ഏഷ്യാനെറ്റിലെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. നിരവധി ഷോകളിലും സീരിയലുകളിലും വെബ് സീരിസിലുമെല്ലാം അമൃത ഇതിനകം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലുമായും താരം സജീവമാണ്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ പറഞ്ഞുകൊണ്ടുള്ള അമൃതയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

പല സുഹൃത്തുക്കളിൽ നിന്നും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാണ് എന്നും പറയുന്നത് തന്റെ കാര്യത്തിൽ ശരിയാണെന്നും അമൃത പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.  ''എനിക്ക് കുറേ സുഹൃത്തുക്കൾ ഉണ്ടായിരുന്നു.  പിന്നീട് അത് ചെറുതായി രണ്ടോ മൂന്നോ പേരിലേക്ക് മാറി. ഒരു പെണ്ണിന്റെ ശത്രു മറ്റൊരു പെണ്ണാണ് എന്നു പറയുന്നത് എന്റെ കാര്യത്തിൽ ശരിയാണ്. എന്റെ സുഹൃത്തുക്കള്‍ തന്നെയാണ് എന്നെ ചവിട്ടി താഴെയിടാൻ നോക്കിയിട്ടുള്ളത്. കൂടെ നിന്നവർ തന്നെ ചതിച്ചിട്ടുണ്ട്. മാറി നിന്ന് കുറ്റം പറയുന്നവരോടൊപ്പം ഇപ്പോഴും ഞാൻ അഭിനയിക്കുന്നുണ്ട്. ഇതൊക്കെ എനിക്ക് അറിയാം. പക്ഷേ അഭിനയിക്കുന്ന സമയത്ത് അതൊന്നും നോക്കില്ല. ഷൂട്ട് കഴിഞ്ഞയുടൻ ഞാൻ മൊബൈലും നോക്കിയിരിക്കും'', അമൃത പറഞ്ഞു.

Latest Videos

കബഡിക്കാരനായി ഷെയ്ൻ നിഗം; പാൻ ഇന്ത്യൻ ചിത്രം ഓഗസ്റ്റ് 29ന്

''പലരും എനിക്കു കിട്ടേണ്ട വര്‍ക്കുകള്‍ കളയുന്നുണ്ട്. മോശം കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നുണ്ട്. ഞാന്‍ അതൊന്നും നോക്കില്ല. എന്റെ ജോലി നോക്കുന്നു. അതാരോടും ചോദിക്കാനും പോകാറില്ല. എന്നെ കുറിച്ച് നെഗറ്റീവ് പറയുമ്പോള്‍ അവര്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ കിട്ടിക്കോട്ടെ'', എന്നും അമൃത പറഞ്ഞു. ആരൊക്കെ പറഞ്ഞാലും സ്വന്തം കുടുംബാംഗങ്ങൾ മാത്രമേ നമ്മളോടൊപ്പം എന്നും ഒപ്പമുണ്ടാകൂ എന്നും അമൃത കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!