Apr 8, 2025, 12:04 AM IST
Malayalam news: 'സുകാന്തിന് ഒരേ സമയം 2 പ്രണയം', ഐബി ഉദ്യോഗസ്ഥയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവ്, അന്വേഷണം
പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴായിരുന്നു മുപ്പത്തിയഞ്ചുകാരിയായ അസ്മ മരിച്ചത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തിനാലാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
12:01 AM
'സുകാന്തിന് ഒരേ സമയം 2 പ്രണയം', ഐബി ഉദ്യോഗസ്ഥയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവ്, അന്വേഷണം
മരിച്ച പെണ്‍കുട്ടിക്ക് പ്രതി വിവാഹം വാഗ്ദാനം നൽകിയിരുന്നുവെന്നാണ് വിവരം. ഈ ബന്ധം ഉള്ളപ്പോള്‍ തന്നെ സുകാന്ത് മറ്റൊരു പെൺകുട്ടിയുമായും ബന്ധം പുലർത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ11:32 PM
നമ്പർ സ്വന്തമാക്കിയത് ഇൻഫോപാർക്കിലെ ഐടി കമ്പനി; ഇഷ്ട വാഹനത്തിന് ഇഷ്ട നമ്പർ കിട്ടാൻ മുടക്കിയത് 4624000 രൂപ!
കൊച്ചി ഇൻഫോപാർക്കിലെ ഐടി കമ്പനി തങ്ങളുടെ ലംബോർഗിനി കാറിന് ഇഷ്ട നമ്പർ ലഭിക്കാൻ മുടക്കിയത് 4624000 രൂപ
കൂടുതൽ വായിക്കൂ11:01 PM
മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ ഹർജി യുഎസ് സുപ്രീം കോടതി തള്ളി
ഡോണാൾഡ് ട്രംപ് ഒപ്പിട്ടതിന് പിന്നാലെ ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീം കോടതി തള്ളി
കൂടുതൽ വായിക്കൂ10:40 PM
വെള്ളാപ്പള്ളി നടേശൻ്റെ വിവാദ മലപ്പുറം പ്രസംഗം: കേസെടുക്കാൻ സാധിക്കില്ലെന്ന് പൊലീസിന് നിയമോപദേശം
മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തിൽ കേസെടുക്കാനാകില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു
കൂടുതൽ വായിക്കൂ8:44 PM
ആർഎസ്എസ് ഗണഗീതം: കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ പിരിച്ചുവിടാൻ ദേവസ്വം ബോർഡ് തീരുമാനം
ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഉപദേശക സമിതിയെ പിരിച്ചുവിടും
കൂടുതൽ വായിക്കൂ8:34 PM
പുറക്കാമല ക്വാറി വിരുദ്ധ സമരം; 15കാരനെതിരെ കേസെടുത്ത നടപടി; പൊലീസിന് നോട്ടീസയച്ച് ബാലാവകാശ കമ്മീഷൻ
ഈ മാസം 8ാം തീയതിക്കകം റിപ്പോർട്ട് നൽകണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിർദേശം. പേരാമ്പ്ര ഡിവൈഎസ്പിക്കാണ് നോട്ടീസ് നൽകിയത്.
കൂടുതൽ വായിക്കൂ8:33 PM
കോന്നി മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരനും പെൺസുഹൃത്തും ആത്മഹത്യയ്ക്ക് ശ്രമിച്ചു
മോർച്ചറിയിലെ താൽകാലിക അറ്റന്ററും പെൺ സുഹൃത്തുമാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം.
കൂടുതൽ വായിക്കൂ8:24 PM
ട്രംപിൻ്റെ പരിഷ്‌കാരവും വ്യാപാര യുദ്ധവും; ഓഹരി വിപണികളിൽ നിക്ഷേപകരുടെ നിലവിളി; ലോകമാകെ ആശങ്ക
പകരം തീരുവയുടെ നേട്ടം കണ്ടു തുടങ്ങും വരെ ക്ഷമയോടെ കാത്തിരിക്കണമെന്ന് അമേരിക്കൻ ബിസിനസുകാരോട് ഡോണൾഡ് ട്രംപ്
കൂടുതൽ വായിക്കൂ8:00 PM
ഇരുതലമൂരിയെ കടത്തിയവരുടെ ബന്ധുക്കളോട് 1.75 ലക്ഷം രൂപ വാങ്ങി, 45000 ഗൂഗിൾ പേ വഴി; വനം വകുപ്പ് ഓഫീസർ അറസ്റ്റിൽ
അഴിമതികേസിൽ വനം വകുപ്പിൽ കുപ്രസിദ്ധി നേടിയ റെയ്‌ഞ്ച് ഓഫീസർ സുധീഷ് കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്‌തു
കൂടുതൽ വായിക്കൂ7:59 PM
'സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസാക്കി മാറ്റുന്നു'; യുപി പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി
യുപിയിൽ നിയമവാഴ്‌ച പരിപൂർണ്ണമായി തകർന്നുവെന്നും ഇതംഗീകരിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്‌റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
കൂടുതൽ വായിക്കൂ7:42 PM
വീട്ടിലെ പ്രസവത്തിനിടെ യുവതിയുടെ മരണം; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ, മലപ്പുറത്തേക്ക് കൊണ്ടുപോയി
പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പൊലീസാണ് സിറാജ്ജുദ്ദിനെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഉയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി.
കൂടുതൽ വായിക്കൂ7:34 PM
ഹൈദരാബാദിൽ ഗർഭിണിയോട് ഭർത്താവിന്റെ കൊടുംക്രൂരത; വയറിൽ ചവിട്ടി, സിമന്റ് കട്ട കൊണ്ട് തലക്കടിച്ചു; അറസ്റ്റ്
തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഭാര്യ ഗച്ചിബൗളി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിനി ശബാന പർവീണിനാണ് ഭർത്താവ് മുഹമ്മദ് ബർസത്തിൽ നിന്ന് ക്രൂര പീഡനം നേരിടേണ്ടി വന്നത്.
കൂടുതൽ വായിക്കൂ7:23 PM
ഹോം നഴ്സായ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു; ആക്രമണം ജോലി ചെയ്തിരുന്ന വീട്ടിലെത്തി
35 കാരി വിജയ സോണിയാണ് ആക്രമിക്കപ്പെട്ടത്. ഇവരുടെ രണ്ടാം ഭർത്താവ് കോട്ടയം അയ്മനം സ്വദേശി ബിബിൻ തോമസിനെതിരെ കൊടുമൺ കേസെടുത്ത് പൊലീസ്.
കൂടുതൽ വായിക്കൂ6:50 PM
എംഡിഎംഎ തൂക്കിവിറ്റ കേസിൽ തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് മുങ്ങി, ഒളിവിലായിരുന്ന പ്രതി പിടിയിൽ
എംഡിഎംഎ തൂക്കി വിറ്റ കേസിൽ പിടിയിലായി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്. തൃശൂർ മനക്കൊടി സ്വദേശി ആൽവിൻ (21) ആണ് പിടിയിലായത്.
കൂടുതൽ വായിക്കൂ6:46 PM
ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറിലേറെ നേരം; ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്ന് പ്രതികരണം
ചോദ്യം ചോദിക്കാന്‍ ഇഡിക്ക് അധികാരമുണ്ടെന്നും ഇഡി ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞെന്ന് ഗോകുലം ഗോപാലന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൂടുതൽ വായിക്കൂ6:17 PM
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ഗായകനും ഉപദേശക സമിതിക്കുമെതിരെ കേസെടുത്ത് പൊലീസ്
നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തു.
കൂടുതൽ വായിക്കൂ5:54 PM
ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു
കൂടുതൽ വായിക്കൂ5:49 PM
'3 ലക്ഷത്തോളം രൂപ സുകാന്തിന് കൈമാറിയിട്ടുണ്ട്, പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന്റെ സൂചന ലഭിച്ചു'
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിനായള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവനന്തപുരം സിറ്റി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ്.
കൂടുതൽ വായിക്കൂ5:49 PM
12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്; 42 കാരന് നാല് ജീവപര്യവും ഒരു ലക്ഷം രൂപ പിഴയും
പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി ജെയ്മോനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവ് ജീവിത അവസാനം വരെ ആയിരിക്കുമെന്നും കോടതി അറിയിച്ചു.
കൂടുതൽ വായിക്കൂ5:10 PM
ട്രംപിനെതിരെ പ്രതികാര നടപടി വേണ്ടെന്ന് വെച്ചേക്കും, ഇന്ത്യ സമവായ സാധ്യത തേടുന്നുവെന്ന് റിപ്പോർട്ട്
ആഗോള വിപണികളെ പിടിച്ചുകുലുക്കിയ ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് ശേഷം പ്രതികാരമെന്ന നിലയിൽ ചൈന, യൂറോപ്യൻ യൂണിയൻ എന്നിവ യുഎസ് ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ തയ്യാറെടുക്കുമ്പോഴാണ് ഇന്ത്യ സമവായ സാധ്യത തേടുന്നത്.
കൂടുതൽ വായിക്കൂ5:11 PM
മാങ്ങ പറിക്കുന്നതിനെ ഷോക്കേറ്റ് വ്യാപാരിക്ക് ദാരുണാന്ത്യം
കൊടിയത്തൂർ പന്നിക്കോട് മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ് മരിച്ചത്. 63 വയസായിരുന്നു.
കൂടുതൽ വായിക്കൂ4:58 PM
പിഎം ഉജ്ജ്വല യോജനക്കും ബാധകം; ഗാർഹികാവശ്യത്തിനുള്ള പാചക വാതക വില വർധിപ്പിച്ചു; സിലിണ്ടറിന് കൂട്ടിയത് 50 രൂപ
ഗാർഹികാവശ്യത്തിനുപയോഗിക്കുന്ന പാചക വാതകം സിലിണ്ടർ വില 50 രൂപ കൂട്ടി
കൂടുതൽ വായിക്കൂ4:42 PM
എട്ട് സെന്‍റിൽ 1000 സ്ക്വയർഫീറ്റിൽ 105 വീടുകൾ, 8 മാസത്തിൽ കൈമാറും; വയനാട് പുനരധിവാസ പദ്ധതിയുമായി മുസ്ലിം ലീഗ്
മേപ്പാടിയിൽ 105 വീടുകളാണ് നിർമ്മിക്കുന്നത്. എട്ട് മാസം കൊണ്ട് പണി പൂർത്തിയാകുമെന്നും കമ്മ്യൂണിറ്റി സെന്‍ററും പാർക്കും ഒരുക്കുമെന്നും പി.എം.എ സലാം അറിയിച്ചു.
കൂടുതൽ വായിക്കൂ4:40 PM
വീട്ടിലെ പ്രസവത്തിനിടെ മരണം; യുവതി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വിവരങ്ങള്‍ പുറത്ത്
അഞ്ചാം പ്രസവത്തിനിടെ 35കാരി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ട്. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.
കൂടുതൽ വായിക്കൂ4:36 PM
എട്ടാം ക്ലാസിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മിനിമം മാർക്ക് നേടാത്തവരുടെ കണക്ക് പുറത്ത്; അധിക പിന്തുണാ ക്ലാസ് നൽകും
ഒരു വിഷയത്തിലും മിനിമം മാർക്ക് നേടാൻ സാധിക്കാത്ത 5500 വിദ്യാർത്ഥികളും എട്ടാം ക്ലാസിലുണ്ട്
കൂടുതൽ വായിക്കൂ4:29 PM
'ഓണറേറിയം വർധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു'; മന്ത്രി വി ശിവന്‍കുട്ടിയുമായി ചർച്ച നടത്തി ആശ സമരസമിതി
വേതന വർധന പ്രഖ്യാപിച്ചാൽ മാത്രം സമരം അവസാനിപ്പിക്കുമെന്നും ആശാ സമര സമിതി പ്രവർത്തകർ പറഞ്ഞു. തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക് ആശാ പ്രവർത്തകർ നിവേദനം നൽകി.
കൂടുതൽ വായിക്കൂ4:27 PM
മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളം മണലിൽ കുടുങ്ങി; തീവ്രശ്രമത്തിനൊടുവിൽ കടലിലേക്ക് ഇറക്കി
തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ വീണ്ടും അഴിമുഖത്തെ മണലിൽ വള്ളം കുടുങ്ങി
കൂടുതൽ വായിക്കൂ4:13 PM
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.
കൂടുതൽ വായിക്കൂ3:53 PM
കുസാറ്റ് ക്യാമ്പസിൽ പശുക്കിടാവിനോട് കൊടുംക്രൂരത! ശരീരത്തിൽ മുഴുവൻ മുറിവ്, കാലുകൾ കേബിളിൽ കെട്ടിയിട്ട നിലയിൽ
കൊച്ചി കുസാറ്റ് ക്യാമ്പസിൽ പശുക്കിടാവിനോട് അഞ്ജാതരുടെ ക്രൂരത. പുറകിലെ രണ്ടുകാലുകളും കേബിൾ ഉപയോഗിച്ച് കെട്ടിയ നിലയിൽ കണ്ടെത്തിയ പശുക്കിടാവിനെ കുസാറ്റ് അധികൃതരെത്തി പരിപാലിക്കുകയായിരുന്നു.
കൂടുതൽ വായിക്കൂ3:52 PM
ഇഷിതയോട് മാപ്പ് പറയാൻ പെടാപാട് പെട്ട് മഹേഷ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ3:46 PM
കൊച്ചിയിൽ സ്വകാര്യ ബസിൽ യുവാവിന്റെ പരാക്രമം; ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തി
ഞാറക്കലിൽ ഓടുന്ന ബസിലായിരുന്നു സംഭവം. ചുറ്റികയെടുത്ത് വീശി പരിഭ്രാന്തി പടർത്തിയ യുവാവ് ബസ് യാത്രക്കാരെ ഭീഷണിപ്പെടുത്തി.
കൂടുതൽ വായിക്കൂ3:33 PM
നയനയെ വീഴ്ത്താൻ അഭിനയതന്ത്രവുമായി കനകയും ഗോവിന്ദനും - പത്തരമാറ്റ് സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ3:27 PM
കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ പെയ്യും; ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കൂടുതൽ വായിക്കൂ3:20 PM
സച്ചിയുടെ സത്യവും, സുധിയുടെ ബില്ലും - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ3:10 PM
അമേരിക്കയെന്നല്ല യൂറോപ്പ്, ഏഷ്യ, സൗദി, ജപ്പാൻ, ചൈന, ഇന്ത്യ; ചോരക്കളമായി ലോക വിപണി! ട്രംപിനെതിരെ പാളയത്തിൽ പട?
ആഗോള മാന്ദ്യത്തിനുള്ള സാധ്യത 60% ആയി ഉയർന്നതായി സാമ്പത്തിക സ്ഥാപനമായ ജെ പി മോർഗന്റെ പ്രവചനം
കൂടുതൽ വായിക്കൂ3:05 PM
അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച് യുവാക്കൾ, കേസ്
ആദിവാസി ബാലനെ തല്ലുന്നത് തടയാൻ ശ്രമിച്ച കൂട്ടുകാരനും മർദ്ദനമേറ്റിട്ടുണ്ട്. തോട്ടത്തിൽ വെള്ളമെത്തിക്കാനുള്ള പൈപ്പു കൊണ്ടായിരുന്നു സ്വകാര്യ ഭാഗങ്ങളിൽ അടക്കമുള്ള മർദ്ദനം
കൂടുതൽ വായിക്കൂ2:51 PM
'സുരേഷ്ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങൾ'; ഭരത്ചന്ദൻ ഐപിഎസ് കാലത്തെ അനുഭവം തുറന്നുപറഞ്ഞ് മന്ത്രി ഗണേഷ്‍കുമാർ
കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സുരേഷ് ഗോപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്നും കമ്മീഷണര്‍ സിനിമ റീലിസ് ചെയ്തപ്പോള്‍ കാറിൽ സ്ഥിരമായി എസ്‍പിയുടെ തൊപ്പി പുറത്തേക്ക് കാണുന്ന രീതിയിൽ വെച്ചിരുന്നയാളാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
കൂടുതൽ വായിക്കൂ2:48 PM
ക്ഷേത്രോത്സവ പരിസരത്ത് സ്ഫോടക വസ്തുക്കളുമായി തമ്പടിച്ച് മുൻ കാപ്പ പ്രതിയും കൂട്ടാളികളും; പിടികൂടി പൊലീസ്
കല്ലമ്പലം സ്റ്റേഷനിൽ രണ്ട് തവണ കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ സ്വദേശിയായ ബിജു, വെട്ടിമൺകോണം സ്വദേശി ജ്യോതിഷ്, ഒപ്പാറയിൻ സ്വദേശി പ്രശാന്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
കൂടുതൽ വായിക്കൂ2:46 PM
അമ്പമ്പോ റിലീസാകുംമുന്നേ കൂലിക്ക് 42 കോടി, വമ്പൻ അപ്‍ഡേറ്റ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള രജനികാന്ത് ചിത്രം റിലീസാകുംമുന്നേ നേടിയത് ഞെട്ടിക്കുന്ന തുക.
കൂടുതൽ വായിക്കൂ2:32 PM
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി ആഘോഷിക്കാന്‍ ഉയര്‍ത്തിയ 285 അടി കട്ടൗട്ട് തകര്‍ന്ന് വീണു- വീഡിയോ വൈറല്‍
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ റിലീസിനോടനുബന്ധിച്ച് സ്ഥാപിച്ച കട്ടൗട്ട് തകർന്ന് വീണ സംഭവം വൈറലാകുന്നു.
കൂടുതൽ വായിക്കൂ2:36 PM
രോഗിയുമായി പറന്നുയർന്ന എയർ ആംബുലൻസ് കടലിലേക്ക് കൂപ്പുകുത്തി, രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം
ഫുകോകയിലെ ആശുപത്രിയിലേക്ക് നാഗസാക്കിയിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.
കൂടുതൽ വായിക്കൂ2:25 PM
യുകെ നിന്നെത്തിയ ഹൃദ്രോഗ വിദഗ്ധൻ എൻ ജോൺ ക്യാമ്, ശസ്ത്രക്രിയകൾ അടക്കം നടത്തി വ്യാജൻ; 7 പേർക്ക് ദാരുണാന്ത്യം
ദാമോ ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനായി ചികിത്സ നടത്തിയ നരേന്ദ്ര യാദവിനെതിരെ പൊലീസ് കേസ് എടുത്തു. യുകെയിൽ നിന്നുള്ള ഡോക്ടർ നരേന്ദ്ര ജോൺ ക്യാമ് എന്ന വ്യാജേനയാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്.
കൂടുതൽ വായിക്കൂ2:07 PM
'ബിയർ-വൈൻ പാർലർ വന്നാൽ നാട് ദുരിതത്തിലാകും'; എതിർപ്പുമായി നാട്ടുകാർ, പിന്മാറിയില്ലെങ്കിൽ ശക്തമായ പോരാട്ടം
കാസര്‍കോട് കോട്ടപ്പുറത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ. തീരുമാനം പിന്‍വലിച്ചില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍
കൂടുതൽ വായിക്കൂ2:08 PM
വരൾച്ചയെ നേരിടാനുള്ള ആശയങ്ങൾക്ക് സമ്മാനം പ്രഖ്യാപിച്ച് മഹാരാഷ്ട്രയിലെ ഒരു ജില്ല
ധാരാശിവിലെ 734 ഗ്രാമങ്ങൾക്കാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളം പാഴാകാതെ ഉപയോഗിക്കാനുള്ള ഗ്രാമീണരുടെ ആശയങ്ങളും നുറുക്കുവിദ്യകളുമാണ് ജില്ലാഭരണകൂടം ക്ഷണിച്ചിരിക്കുന്നത്
കൂടുതൽ വായിക്കൂ1:56 PM
മാസപ്പടി കേസ്: സിഎംആർഎൽ ഹർജിയിൽ എസ്എഫ്ഐഒയ്ക്ക് നോട്ടീസയച്ച് ദില്ലി ഹൈക്കോടതി; കേസ് ബുധനാഴ്ച പരിഗണിക്കും
മുഖ്യമന്ത്രിയുടെ മകൾ വീണ ഉൾപ്പെട്ട മാസപ്പടിക്കേസിൽ തുടർനടപടികൾ തടയണമെന്ന സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി മറ്റന്നാള്‍ വാദം കേള്‍ക്കും. ഹര്‍ജിയില്‍ എസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനും കോടതി നോട്ടീസയച്ചു.
കൂടുതൽ വായിക്കൂ1:34 PM
പെൻഗ്വിനുകളും സീലുകളും മാത്രമുള്ള ദ്വീപിനും തീരുവ, ട്രംപിന്റെ തീരുമാനത്തെ ന്യായീകരിച്ച് സാമ്പത്തിക സെക്രട്ടറി
മക്ഡൊണാൾഡ് ദ്വീപുകൾക്ക് നികുതി ചുമത്തിയ ട്രംപിന്റെ തീരുമാനം വലിയ രീതിയിൽ പരിഹാസത്തിന് കാരണമായിരുന്നു. ഈ ദ്വീപിൽ ആൾവാസമില്ലെന്നതായിരുന്നു ഇതിന് കാരണം
കൂടുതൽ വായിക്കൂ1:24 PM
ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊഴിയെടുപ്പ്
ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്.
കൂടുതൽ വായിക്കൂ1:24 PM
കയ്യിൽ ബാഗ്, കൂടെ കുട്ടി, സ്വർണ ലതയും ഗീതാഞ്ജലിയും; അതിരാവിലെ കെഎസ്ആർടിസിയിൽ പൊലീസ് പരിശോധന, കഞ്ചാവ് പിടികൂടി
രഹസ്യവിവരത്തെ തുടർന്ന് ഗീതാഞ്ജലിയും സ്വർണ ലതയും പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു, ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ്...
കൂടുതൽ വായിക്കൂ
1:08 PM
'സർക്കാർ അനുകൂല നിർദേശം വെച്ചത് ഗുരുതരമായ അച്ചടക്ക ലംഘനം'; ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ചന്ദ്രശേഖരന് താക്കീത
ആശാ സമരത്തിൽ സര്‍ക്കാരിന് അനുകൂലമായ നിര്‍ദേശം വെച്ചതിന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരനെ രേഖാമൂലം താക്കീത് ചെയ്ത് കെപിസിസി പ്രസിഡന്‍റ്. നടപടി ഗുരുതര അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടികാണിച്ചാണ് നടപടി.
കൂടുതൽ വായിക്കൂ1:06 PM
കെഎൽ 09 എഎസ് 0460 കാർ, വിൻഡോയിലൂടെ കൈയും തലയുമടക്കം പുറത്തിട്ട് ആടിപ്പാടി സർവീസ് റോഡിലൂടെ യുവാക്കളുടെ യാത്ര
KL 09 AS 0460 എന്ന വാഹനത്തിലായിരുന്നു യുവാക്കളുടെ സാഹസിക യാത്ര
കൂടുതൽ വായിക്കൂ1:01 PM
'ഞെട്ടലും, സങ്കടവും' ലാപതാ ലേഡീസ് കോപ്പിയടി ആരോപണം: 'ഒറിജിനല്‍ പടത്തിന്‍റെ' സംവിധായകന്‍ പ്രതികരിക്കുന്നു
കിരൺ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് എന്ന സിനിമ, ബുർഖ സിറ്റി എന്ന അറബിക് സിനിമയുടെ കോപ്പിയാണെന്ന ആരോപണത്തിൽ സംവിധായകൻ പ്രതികരിക്കുന്നു.
കൂടുതൽ വായിക്കൂ1:04 PM
'45ാം വയസിൽ അമ്മ തേടിയെത്തി', തട്ടിയത് കോടികൾ, ഡോക്യുമെന്ററിക്ക് പിന്നാലെ 84കാരിക്കെതിരെ പരാതി പ്രവാഹം
ഇതിന് പിന്നാലെയാണ് ഡോക്യുമെന്ററിയിൽ നിന്ന് 84കാരിയെ തിരിച്ചറിഞ്ഞ മൂന്ന് സിംഗപ്പൂർ സ്വദേശികളാണ് ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി നൽകിയിട്ടുള്ളത്
കൂടുതൽ വായിക്കൂ12:50 PM
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്
കൊല്ലം കടയ്ക്കൽ കോട്ടുക്കൽ ദേവീക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.
കൂടുതൽ വായിക്കൂ12:37 PM
കൊച്ചിയിൽ റെയിൽവെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം; പരിശോധന
കൊച്ചിയിൽ പുല്ലേപ്പടിയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. പുല്ലേപ്പടിയിൽ റെയില്‍വെ പാളത്തിനോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്
കൂടുതൽ വായിക്കൂ12:29 PM
ഒന്നാമതാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു, പക്ഷേ ഇവിടുത്തെ സ്ഥിതിയെന്ത്? സ്വയം പുകഴ്ത്തൽ നിർത്തണമെന്ന് ജി സുധാകരൻ
മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ ആരോഗ്യ, വ്യവസായ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ചു. സ്വയം പുകഴ്ത്തൽ നിർത്തണമെന്നും സ്ഥിതിഗതികൾ വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടുതൽ വായിക്കൂ12:17 PM
കോൺഗ്രസിന്‍റെ ഫണ്ട് പിരിവിനും പാരയായി ഐഎൻടിയുസി പണപ്പിരിവ്; നേതൃത്വത്തിന് പരാതിയുമായി തിരുവനന്തപുരം ഡിസിസി
കോണ്‍ഗ്രസിന്‍റെ തദ്ദേശ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് പാരയായി ഐഎൻടിയുസി പണപ്പിരിവ് നടത്തുന്നുവെന്ന് തിരുവനന്തപുരം ഡിസിസി. ഫണ്ട് പിരിവ് നിര്‍ത്താൻ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെ കണ്ടു.
കൂടുതൽ വായിക്കൂ12:06 PM
വാഹനം ഓടിച്ചത് സാമുവൽ, ബംഗളുവിലേക്ക് മുങ്ങിയിട്ടും അറസ്റ്റ്; ജിം സന്തോഷ് വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിലായി. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന സാമുവലാണ് പിടിയിലായത്. കൃത്യത്തിന് ഉപയോഗിച്ച വാഹനം ഓടിച്ചത് സാമുവൽ ആയിരുന്നു.
കൂടുതൽ വായിക്കൂ12:01 PM
ഫോട്ടോ എടുക്കാന്‍ വന്ന് വൃദ്ധ ദമ്പതികള്‍ ഓടിച്ച് ജയ ബച്ചന്‍: പക്ഷെ ഇത്തവണ ഗ്യാലറി ജയയ്ക്ക് അനുകൂലം, കാരണം !
സംവിധായകൻ മനോജ് കുമാറിൻ്റെ അനുസ്മരണ ചടങ്ങിൽ ആരാധകന്റെ ഫോട്ടോയെടുക്കാനുള്ള ശ്രമം തടഞ്ഞ ജയ ബച്ചന്റെ വീഡിയോ വൈറലാകുന്നു.
കൂടുതൽ വായിക്കൂ11:38 AM
നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, 'വിചാരണ അവസാനഘട്ടത്തിൽ', സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളി
കേസിലെ 8-ാം പ്രതിയാണ് ദിലീപ്. മുഖ്യപ്രതി പൾസർ സുനി 7 വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.
11:30 AM
അതി ശക്തമായ ഇടി മിന്നലിൽ തൃശൂരിൽ വൻനാശനഷ്ടം; അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തി, ആളപായമില്ല
ഇടിമിന്നലിൽ അഞ്ച് വീടുകളിലെ ഗൃഹോപകരണങ്ങൾ കത്തുകയായിരുന്നു. ഇടിമിന്നലിൽ ആർക്കും ആളപായം ഇല്ലെന്നാണ് വിവരം.
കൂടുതൽ വായിക്കൂ11:28 AM
ബ്രിട്ടനിലെ വ്യാപാരങ്ങൾ തകരാതിരിക്കാൻ കവചം തീർക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
അമേരിക്കയിലെ ഉപഭോക്താക്കൾക്ക് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതിനായാണ് ഇത്തരത്തിലെ നികുതി വർദ്ധനവെന്നാണ് ട്രംപ് ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്.
കൂടുതൽ വായിക്കൂ11:19 AM
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു, പെപ്പര്‍ സ്പ്രേയും വടിവാളുമായെത്തി ആക്രമണം; നാലു പേർക്ക് വെട്ടേറ്റു
കാസര്‍കോട് നാലാംമൈലില്‍ പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാല് പേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റ ഇബ്രാഹിം സൈനുദ്ദീന്‍, ഫവാസ്, റസാഖ്, മുന്‍ഷീദ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂടുതൽ വായിക്കൂ11:09 AM
'എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യത, ഭയമുണ്ട്'; കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ വായിക്കൂ11:07 AM
ഓഹരി വിപണി തകർന്നടിയുമ്പോൾ ട്രംപിന്‍റെ പ്രതികരണം; 'ചില കാര്യങ്ങൾ ശരിയാക്കാൻ ചിലപ്പോൾ മരുന്ന് കഴിക്കേണ്ടിവരും'
വിപണികളുടെ തകർച്ച താൻ ആസൂത്രണം ചെയ്തതല്ലെന്നും വിപണിയിലെ മാറ്റങ്ങൾ മുൻകൂട്ടി കാണാൻ കഴിയില്ലെന്നും ട്രംപ്
കൂടുതൽ വായിക്കൂ10:42 AM
ഇത്രയും ക്രൂരത ചെയ്ത മകനെ കാണാൻ താൽപ്പര്യമില്ലെന്ന് അഫാൻ്റെ മാതാവ്; 'ഫർസാനയുടെ കുടുംബം കാണാൻ സമ്മതിച്ചില്ല'
പിന്നീട് പോലീസ് ജനൽ ചവിട്ടി പൊളിക്കുമ്പോഴാണ് തനിക്ക് ബോധം വരുന്നതെന്നും അഫാൻ്റെ ഉമ്മ പറഞ്ഞു. അഫാൻ്റെ ആക്രമണത്തിൽ പരിക്കേറ്റ ഉമ്മ സംഭവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
കൂടുതൽ വായിക്കൂ10:41 AM
സിക്സോ ഫോറോ അടിച്ച് ബുമ്രയെ വരവേല്‍ക്കണം, കോലിയോടും സാള്‍ട്ടിനോടും ടിം ഡേവിഡ്
ബുമ്രയുടെ പന്ത് നേരിടുന്നത് കോലിയോ സാള്‍ട്ടോ ആരായാലും സിക്സോ ഫോറോ അടിച്ചായിരിക്കണം വരവേല്‍ക്കേണ്ടത്. കാരണം, അത് നല്‍കുന്ന സന്ദേശം ചെറുതായിരിക്കില്ല.
കൂടുതൽ വായിക്കൂ10:40 AM
മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ
മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷനെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
കൂടുതൽ വായിക്കൂ10:44 AM
വേരിഫിക്കേഷൻ സമയത്തെ അസ്വഭാവികത, പ്രിൻസിപ്പലിന്റെ സംശയത്തിൽ പിടിവീണു, വ്യാജ അധ്യാപികയ്ക്ക് തടവ് ശിക്ഷ
ക്ഷമാ ഗുപ്ത എന്ന 36കാരിയാണ് സർക്കാർ സ്കൂളിൽ ജോലി നേടാനായി വ്യാജ രേഖ ചമച്ചത്. 2015 മുതൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു ഇവർ.
കൂടുതൽ വായിക്കൂ10:35 AM
സെൻസെക്സ് കൂപ്പുകുത്തി, 3000 പോയിന്‍റ് ഇടിഞ്ഞു; ട്രംപിന്‍റെ തീരുവ യുദ്ധത്തിൽ തകർന്നടിഞ്ഞ് ഇന്ത്യൻ വിപണി
ജപ്പാൻ, ഹോങ്കോങ് സൂചികകൾ ഒൻപത് ശതമാനം താഴ്ന്നു
കൂടുതൽ വായിക്കൂ10:18 AM
കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന് ഗുരുതര പരിക്ക്
പാലക്കാട് ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
കൂടുതൽ വായിക്കൂ10:15 AM
സ്റ്റീഫനും ഖുറേഷിയും നിര്‍ത്തിയ ഇടത്ത് ഷണ്‍മുഖന്‍ 'തുടരും': മോഹന്‍ലാല്‍ ചിത്രം റിലീസ് പ്രഖ്യാപിച്ചു
മോഹന്‍ലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' ഏപ്രിൽ 24ന് റിലീസിനൊരുങ്ങുന്നു. 15 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ-ശോഭന കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കൂടുതൽ വായിക്കൂ10:01 AM
'തൂണിലും തുരുമ്പിലും ജനമനസിലുമുള്ള സഖാവ്', പാർട്ടി കോൺഗ്രസിന് പിന്നാലെ പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ ഫ്ലെക്സ്
കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നിലെന്നാണ് സൂചന.
കൂടുതൽ വായിക്കൂ9:54 AM
'തിരിച്ചുവരവിന് വഴികള്‍ തേടി', എഐസിസി സമ്മേളനത്തിന് നാളെ ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടക്കമാകും
64 വര്‍ഷങ്ങള്‍ക്കിപ്പുറം സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുമ്പോഴാണ് തിരിച്ചുവരവിന് വഴികള്‍ തേടുന്ന കോണ്‍ഗ്രസ് സമ്മേളനം അഹമ്മദാബാദില്‍ നടക്കുക
കൂടുതൽ വായിക്കൂ9:46 AM
ഗൂഗിൾ മാപ്പ് ചതിച്ചാശാനേ! അര്‍ധരാത്രിയിൽ കാറിൽ വരുന്നതിനിടെ യുവാക്കൾ വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി
നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെ സഹായത്താൽ കാറിൽ സഞ്ചരിച്ച യുവാക്കളാണ് വനത്തിൽ കുടുങ്ങിയത്.
കൂടുതൽ വായിക്കൂ9:43 AM
മനസ് മരവിപ്പിക്കുന്ന ക്രൂരത; പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിച്ചു, ദൃശ്യങ്ങൾ പുറത്ത്
ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടും ആനയെ എഴുന്നള്ളിക്കുകയായിരുന്നു. ആനയുടെ കാലിനും പരിക്കുണ്ട്.
കൂടുതൽ വായിക്കൂ9:41 AM
നടപടിയില്ലാതെ അലന്‍റെ മതദേഹം ഏറ്റെടുക്കില്ല, മോർച്ചറിക്ക് മുന്നിൽ പ്രതിക്ഷേധവുമായി നാട്ടുകാരും ബന്ധുകളും
കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, അമ്മയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് ആവശ്യം
കൂടുതൽ വായിക്കൂ
9:33 AM
ഞെട്ടിക്കുന്ന ബോക്സോഫീസ്: 51 ദിവസം പിന്നിട്ട പടം ഈദിന് ഇറങ്ങിയ സല്‍മാന്‍റെ സിക്കന്ദറിനെക്കാള്‍ കരുത്തില്‍
വിക്കി കൗശലിന്റെ ഛാവ സൽമാൻ ഖാന്റെ സിക്കന്ദറിനെക്കാൾ മികച്ച കളക്ഷനാണ് ആദ്യവാരത്തില്‍ നേടുന്നത്.
കൂടുതൽ വായിക്കൂ9:18 AM
വഖഫ് ബില്ലിനെ പിന്തുണച്ച് വീഡിയോ; മണിപ്പൂരിൽ ന്യൂനപക്ഷമോർച്ച നേതാവ് മുഹമ്മദ് അസ്കർ അലിയുടെ വീട് കത്തിച്ചു
മണിപ്പൂരിലെ ന്യൂനപക്ഷ മേഖലയാണ് ലില്ലോങ്ങ്. ഇവിടെയുള്ള വീടിന് നേരെയാണ് കല്ലേറുണ്ടായതും പിന്നീട് വീട് കത്തിച്ചതും. സംഭവത്തിൽ പൊലീല് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതൽ വായിക്കൂ9:13 AM
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; വിശദീകരണവുമായി ഉപദേശക സമിതി, പൊലീസ് അന്വേഷണം ആരംഭിച്ചു
കൊല്ലം മഞ്ഞിപ്പുഴയിലെ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടന്ന ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയെന്ന പരാതിയിൽ കടയ്ക്കൽ പൊലീസ് അന്വേഷണം തുടങ്ങി. പരാതി രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേശഭക്തി ഗാനമാണ് പാടിയതെന്നും ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് പറഞ്ഞു.
കൂടുതൽ വായിക്കൂ9:00 AM
ഗാസയിൽ രക്ഷാപ്രവർത്തകരുടെ ആംബുലൻസുകൾ ആക്രമിച്ച സംഭവം, മുൻ നിലപാട് തിരുത്തി ഇസ്രയേൽ
കഴിഞ്ഞ മാസമാണ് ഗാസയുടെ തെക്കൻ മേഖലയിലെ റാഫയിൽ പലസ്തീൻ വാഹന വ്യൂഹം ഇസ്രയേൽ സൈന്യം ആക്രമിച്ചത്. 15ഓളം ആരോഗ്യ പ്രവർത്തകരാണ് സംഭവത്തിൽ കൊല്ലപ്പെട്ടത്.
കൂടുതൽ വായിക്കൂ8:46 AM
നിർണായക തെളിവായി കോൾ റെക്കോഡ്; 'ദൃശ്യം-4' നടപ്പാക്കിയെന്ന് ജോമോൻ വിളിച്ചു പറഞ്ഞു, വോയ്സ് ടെസ്റ്റ് നടത്തും
തൊടുപുഴയിലെ ബിജുവിന്‍റെ കൊലാപതകത്തിൽ നിര്‍ണായക തെളിവായി ഒന്നാം പ്രതി ജോമോന്‍റെ കോള്‍ റെക്കോഡ്. കൊലപാതകത്തിനുശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞതിന്‍റെ കോള്‍ റെക്കോഡുകളാണ് ലഭിച്ചത്. 'ദൃശ്യം -4' നടപ്പാക്കിയെന്നാണ് ജോമോൻ വിളിച്ച് പറഞ്ഞത്.
കൂടുതൽ വായിക്കൂ8:37 AM
സുനില്‍ ഒരുക്കുന്ന 'കേക്ക് സ്റ്റോറി'യുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാല
സുനിൽ സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി'യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.
കൂടുതൽ വായിക്കൂ8:16 AM
മൂന്നര വർഷം മുമ്പ് മാജിക് ഷോ അവസാനിപ്പിച്ചെന്ന് പ്രഖ്യാപിച്ചു; മജീഷ്യൻ ഗോപിനാഥ് മുതുകാട് ഷോയുമായി വീണ്ടും
ഇന്ത്യൻ യൂത്ത് അസോസിയേഷൻറെ വേദിയിലായിരുന്നു ആദ്യമായി ഗോപിനാഥ് മുതുകാട് ഗ്രൂപ്പ് മാജിക് ഷോ അവതരിപ്പിച്ചത്.
കൂടുതൽ വായിക്കൂ8:07 AM
'മടവൂര്‍ കാഫില'യ്ക്ക് നേരെ സമുദായത്തിൽ നിന്ന് വിമർശനം ഉയർന്നു, എന്നിട്ടും തുടർന്നു; സിറാജുദ്ദീനെതിരെ പ്രതിഷേധം
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് മരിച്ച അസ്മയുടെ മരണത്തിന് പിന്നാലെ ഭർത്താവ് സിറാജുദ്ദിന്‍റെ യൂട്യൂബ് ചാനലിനെതിരെ വിമര്‍ശനം. മടവൂര്‍ കാഫിലയെന്ന യൂട്യൂബ് പേജില്‍ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആക്ഷേപം. ചാനല്‍ നിര്‍ത്താന്‍ മുതിര്‍ന്ന മതപണ്ഡിതര്‍ ഉപദേശിച്ചിട്ടും സിറാജുദ്ദിന്‍ അത് അവഗണിച്ചു. ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം ആശാ വര്‍ക്കര്‍മാരോടുപോലും മറച്ചുവച്ച സിറാജുദ്ദിന്‍ ഭാര്യ അസ്മയെ വീടിനുള്ളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിച്ച വ്യക്തിയായിരുന്നു.
8:06 AM
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം; മുസാഫർ നഗറിൽ പള്ളിയിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച 300 പേർക്ക് നോട്ടീസ്
വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കാളികളായവർക്ക് നോട്ടീസ്. യുപി മുസാഫർ നഗറിൽ 300 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി മജിസ്ട്രേറ്റ് ആണ് നോട്ടീസ് നൽകിയത്. പള്ളിയിലെ പ്രാർത്ഥനാ സമയത്ത് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധത്തിന് എത്തിയവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചവർ ഈമാസം 16ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. ബില്ലിനെതിരെ മുസ്ലിം സംഘടനകളും രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിമർശനം ശക്തമാവുന്നതിനിടെ രാഷ്ട്രപതി ബില്ലി ഒപ്പുവെക്കുകയായിരുന്നു.
8:06 AM
27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ; ദ്രൗപതി മുർമ്മുവിന്റെ വിദേശ പര്യടനത്തിന് തുടക്കം
രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ വിദേശ പര്യടനത്തിന് തുടക്കമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി പോർച്ചുഗലിലെത്തി. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ എത്തുന്നത്. 1998ൽ കെ ആർ നാരായണനായിരുന്നു അവസാനമായി പോർച്ചുഗൽ സന്ദർശിച്ച രാഷ്ട്രപതി. പോർച്ചുഗൽ പ്രസിഡന്‍റ് മാർസല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം.
8:05 AM
മുണ്ടൂരിലെ കാട്ടാന ആക്രമണം; പ്രതിഷേധത്തിനിടെ അലൻ്റെ പോസ്റ്റ്മോർട്ടം ഇന്ന്, പഞ്ചായത്തിൽ സിപിഎം ഹർത്താൽ
മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് മുണ്ടൂർ പഞ്ചായത്തിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. ബിജെപിയുടെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് മാർച്ചും നടത്തും.
8:05 AM
വീണക്കെതിരായ കേസിൽ നിലപാട് പറഞ്ഞ് എംഎ ബേബി; 'കേസ് വ്യക്തിപരമല്ല, പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ടാണ് കേസ്'
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് വ്യക്തിപരമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടി നേതാവിന്റെ മകൾ ആയതു കൊണ്ട് ഉണ്ടായ കേസാണ്. അതിനാലാണ് കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് പറഞ്ഞതെന്നും എംഎ ബേബി പറഞ്ഞു. സിപിഎം ജനറൽ സെക്രട്ടറിയായതിന് ശേഷം ആദ്യമായാണ് വീണ വിജയൻ്റെ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുന്നത്.