മന്ത്രി പി രാജീവിൻ്റെ അമേരിക്ക സന്ദർശനത്തിന് അനുമതിയില്ല: യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന് കേന്ദ്രം

മന്ത്രി പി രാജീവ് അടക്കം നാലംഗ സംഘത്തിന് അമേരിക്ക സന്ദർശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു

Center didnt gave permission to Minister P Rajeev to visit US

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള യാത്രക്കാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രെഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു വ്യവസായ വകുപ്പ് മന്ത്രിക്ക് ക്ഷണം ലഭിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ആഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടിയത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. എന്നാൽ കാരണം അറിയിച്ചിരുന്നില്ല. പരിപാടി മന്ത്രി തലത്തിലുള്ളവർ പങ്കെടുക്കേണ്ടതല്ലെന്ന് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തതായാണ് വിവരം.

Latest Videos

vuukle one pixel image
click me!