സർക്കാരിന്റെ നയമാണ് കെ വി തോമസിലൂടെ പുറത്തുവന്നതെന്ന് സമരസമിതി
ദില്ലി: ആരോഗ്യമന്ത്രാലയുമായി ചർച്ചക്ക് പോകുന്നത് ആശ പ്രവർത്തകരുടെ പ്രശ്നം ചർച്ച ചെയ്യാനല്ലെന്ന് കേരള സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ആശ പ്രവർത്തകരുടെ വിഷയം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം. ആശ പ്രവർത്തർക്ക് വേണ്ടി സംസാരിക്കാനല്ല സർക്കാർ തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും കെ വി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെ വി തോമസിന്‍റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് സമര സമിതി പ്രതികരിച്ചു. കെ വി തോമസിലൂടെ പുറത്ത് വന്നത് സർക്കാർ നയമാണെന്നും സമര സമിതി നേതാവ് എസ് മിനി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം