അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞുള്ള മൊഴിയിൽ താൻ ഒപ്പിടില്ലെന്ന് പറഞ്ഞു. അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി.
തൃശൂർ: കരിവന്നൂർ ബാങ്കിൽ സിപിഎം ജില്ലാക്കമ്മിറ്റിയ്ക്ക് അക്കൗണ്ടില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടുവെന്ന് കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച കെ രാധാകൃഷ്ണൻ എംപി. സിപിഎം ജില്ലാക്കമിറ്റി കരുവന്നൂരിൽ ഇടപ്പെട്ടതിനെ കുറിച്ച് ചോദിച്ചു. കരുവന്നൂർ ബാങ്കിൽ ജില്ലാ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയത് എന്തിനാണെന്ന് ചോദിച്ചു?. എന്നാൽ അക്കൗണ്ടില്ലെന്ന് താൻ പറഞ്ഞു. ആവർത്തിച്ച് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിയുടെ പേരിൽ കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. അക്കൗണ്ട് ഉണ്ടെന്ന് പറഞ്ഞുള്ള മൊഴിയിൽ താൻ ഒപ്പിടില്ലെന്നും പറഞ്ഞിരുന്നു. അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥരും വെളിപ്പെടുത്തി. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. സ്വത്തു വിവരങ്ങൾ, അക്കൗണ്ട് വിശദാംശങ്ങൾ എന്നിവയെല്ലാം നേരത്തെ കൈമാറിയിരുന്നു. സ്വത്തുക്കൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉണ്ടായില്ല. സിപിഎം ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു. പാർട്ടി തീരുമാനങ്ങൾ ഇഡിയോട് വിശദീകരിച്ചുവെന്നും രാധാകൃഷ്ണൻ പറഞ്ഞു. തൻ്റെ മൊഴിയെടുത്തത് ഒരു മണിക്കൂർ മാത്രമാണെന്നും പറഞ്ഞ എംപി ബാക്കി സമയം ഓഫീസിലിരുന്നുവെന്നും വ്യക്തമാക്കി. ഇന്നലെ ചോദ്യം ചെയ്തതിന് ശേഷം എട്ടു മണിക്കൂർ ഇഡി ഓഫീസിൽ എംപിയെ ഇരുത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം