പ്രതികാരത്തിന്റെയും അതിജീവത്തിന്റെയും കഥ; ശ്രീനാഥ് ഭാസിയുടെ 'ആസാദി' ഫസ്റ്റ് ലുക്ക് എത്തി

Published : Apr 22, 2025, 03:46 PM ISTUpdated : Apr 22, 2025, 03:48 PM IST
പ്രതികാരത്തിന്റെയും അതിജീവത്തിന്റെയും കഥ; ശ്രീനാഥ് ഭാസിയുടെ 'ആസാദി' ഫസ്റ്റ് ലുക്ക് എത്തി

Synopsis

ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റെയും അതിജീവത്തിന്റെയും കഥ പറയുന്ന ആസാദി. 

ശ്രീനാഥ് ഭാസിക്കൊപ്പം വാണി വിശ്വനാഥ് പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആസാദി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ശ്രീനാഥ് ഭാസിയാണ് പോസ്റ്ററിൽ ഉള്ളത്. ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന വാചകത്തോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഒരു ത്രില്ലർ ആണെന്നാണ് സൂചന. 

ലിറ്റിൽ ക്രൂ ഫിലിംസിന്റെ ബാനറിൽ ഫൈസൽ രാജ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോ ജോർജ് ആണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രതികാരത്തിന്റേയും അതിജീവനത്തിന്റേയും കഥ പറയുന്ന ആസാദിയുടെ തിരക്കഥ രചിച്ചിരിക്കുന്നത് സാ​ഗർ ആണ്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സാഗർ. 

വാണി വിശ്വനാഥ് പത്തു വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തെത്തുന്ന ചിത്രം കൂടിയായിരുന്നു ആസാദി. എന്നാല്‍ ഈ സിനിമയ്ക്ക് മുന്‍പ് റൈഫിള്‍ ക്ലബ്ബെന്നൊരു സിനിമ റിലീസ് ചെയ്യുകയും ചെയ്തു. ചിത്രത്തിൽ ശ്രീനാഥ് ഭാസി, ലാൽ, രവീണാ രവി സൈജു ക്കുറുപ്പ്, തുടങ്ങിയ പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ലാൽ, സൈജു കുറുപ്പ്, ടി ജി രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്‍ററണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. 

'മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..'; അഭിനന്ദിച്ച് മുരളി ഗോപി

ഗാനങ്ങൾ - ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, എഡിറ്റിങ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ - വിപിൻദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് - ബി.സി. ക്രിയേറ്റീവ്സ്, ഫോട്ടോ - ഷിജിൻ രാജ്, പി ആർ ഒ വാഴൂർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇതുവരെ കണ്ടതല്ല, കൊടൂര വില്ലൻ ഇവിടെയുണ്ട്..'; ആവേശമായി പാൻ ഇന്ത്യൻ ചിത്രം 'ദ്രൗപതി2' ക്യാരക്ടർ പോസ്റ്റർ
സൗഹൃദ കൂടിക്കാഴ്ചയോ രാഷ്ട്രീയ തുടക്കമോ?; അണ്ണാമലൈയോടൊപ്പം ഉണ്ണി മുകുന്ദൻ