ഏറ്റുമാനൂർ ആത്മഹത്യ; നോബിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ; വാദം പൂർത്തിയായി

 ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. 

Ettumanoor suicide Prosecution says granting bail to Nobi will send the wrong message Argument completes

കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. നോബിക്ക് ജാമ്യം കൊടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. നോബി ഷൈനിയെയും മക്കളെയും പിന്തുടർന്ന് പീഡിപ്പിച്ചു. മരിക്കുന്നതിന്റെ തലേന്ന് നോബി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യ  ചെയ്യാൻ പ്രേരണ ആയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

എന്നാൽ നോബി ഷൈനിയെ ഫോൺ വിളിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാ​ഗത്തിന്റെ വാദം. അങ്ങനെ ഒരു ഫോൺ രേഖ പോലീസിന് ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദത്തിൽ പറഞ്ഞു. കേസ് ഡയറി ഹാജരാക്കാൻ കോടതി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 29 ന് കേസ് വീണ്ടും പരിഗണിക്കും.

Latest Videos

vuukle one pixel image
click me!