ടാഗോർ ഹാളിൽ മതിയായ വെളിച്ചമില്ല; സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി, 'പങ്കെടുക്കുന്നവരെ കാണുന്ന വെളിച്ചം വേണം'

മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇത്തവണ മൈക്കിന് പകരം മുഖ്യമന്ത്രിയെ പ്രകോപ്പിച്ചത് ഹാളിലെ വെളിച്ച സംവിധാനമാണ്.

Chief Minister Pinarayi Vijayan criticized the organizers for the low lighting in Tagore Hall

തിരുവനന്തപുരം: ടാ​ഗോർ ഹാളിൽ വെളിച്ചം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ജിടെക് - സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമർശനം. ഇത്തവണ മൈക്കിന് പകരം മുഖ്യമന്ത്രിയെ പ്രകോപ്പിച്ചത് ഹാളിലെ വെളിച്ച സംവിധാനമാണ്.

സാധാരണ കലാപരിപാടികൾക്കാണ് മങ്ങിയ വെളിച്ചം ഏർപ്പെടുത്തുന്നത്. ഹാളിൽ അൽപ്പം ചൂട് കൂടുമെന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇത് വലിയ രീതിയിൽ വാർത്തയായിരുന്നു. രണ്ടിടങ്ങളിലും മൈക്ക് തകരാറിലായ സംഭവത്തിൽ മുഖ്യമന്ത്രി പ്രകോപിതനാവുകയായിരുന്നു. മൈക്ക് തകരാറിലായ സംഭവത്തിൽ അന്വേഷണവും നടന്നിരുന്നു. 

Latest Videos

വാഹനത്തിൽ കക്കൂസ് മാലിന്യം കൊണ്ടുവന്ന് പല സ്ഥലങ്ങളിൽ തള്ളി: രണ്ടുപേർ പിടിയിൽ, കാറും ലോറിയും പിടിച്ചെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!