റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 2 ദിനം, വെള്ള പുതച്ച് റീത്ത് വച്ച് സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

Published : Apr 17, 2025, 08:46 PM IST
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ 2 ദിനം, വെള്ള പുതച്ച് റീത്ത് വച്ച് സിപിഒ ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

Synopsis

അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉദ്യോഗാർത്ഥികൾക്കുള്ളത്. 

തിരുവനന്തപുരം : റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ വനിതാ സിപിഒ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ വെള്ള പുതച്ച് റീത്ത് വച്ച് പ്രതിഷേധിച്ചു. അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉദ്യോഗാർത്ഥികൾക്കുള്ളത്. 

പൊലീസാകാന്‍ കൊതിച്ച്, പരീക്ഷകളെല്ലാം പാസായവരാണ് കഴിഞ്ഞ പതിനാറ് ദിവസമായി രാപ്പകൽ വ്യത്യാസമില്ലാതെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ സ്വയം വേദനിപ്പിച്ച് പ്രതിഷേധിക്കുന്നത്. സര്‍ക്കാരിന്‍റെ കനിവിനായി സമരമാര്‍ഗങ്ങള്‍ പലതും പരീക്ഷിച്ചിട്ടും ഒടുവിൽ ലഭിച്ചത് അർഹതയുള്ളവർക്കെല്ലാം നിയമനം നൽകിയെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ്. എങ്കിലും പിൻമാറാൻ ഒരുക്കമല്ല ഇവർ.

മെഹുൽ ചോക്സി ബൽജിയത്തിന്‍റെ തടവിൽ തന്നെ, അറസ്റ്റ് ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമെന്നും വിദേശകാര്യമന്ത്രാലയം

ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലും ആവശ്യം പരിഗണിക്കാത്തതോടെ പ്രതീക്ഷ അവസാനിച്ച അവസ്ഥയാണ് ഉദ്യോഗാർത്ഥികൾക്ക്. ഈ മാസം ഒന്നിനാണ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതരം സമരമുറകൾ മാറ്റി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 967 പേരുടെ ലിസ്റ്റിൽ 292 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. നിലവിൽ 570 ഒഴിവുകൾ സേനയിലുണ്ട്. ശനിയാഴ്ചയാണ് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുന്നത്.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദേശീയപാതയുടെ മതിലിടിഞ്ഞു വീണു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
50 ശതമാനം വരെ വിലക്കുറവ്! ക്രിസ്മസ്- പുതുവത്സര വിപണി പിടിച്ച് സപ്ലൈകോ; വെറും 10 ദിവസം, ആകെ നേടിയത് 82 കോടി രൂപ