29,30,31ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണം; പെരുന്നാളിന് അവധിയില്ലെന്ന് കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ

ആർക്കും അവധി നൽകരുത് എന്നാണ് സൂപ്പർവൈസറുടെ നിർദ്ദേശം. ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകി. സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം. 

Chief Commissioner of Customs Kerala Region There is no holiday for Eid Eid made a mandatory work day

കോഴിക്കോട്: ഈദ് ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കി കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ. 29,30,31 ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരെല്ലാം അതൃപ്തിയിലാണ്. ആർക്കും അവധി നൽകരുത് എന്നാണ് സൂപ്പർവൈസർമാർക്ക് നൽകുന്ന നിർദ്ദേശം. ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം. സാമ്പത്തിക വർഷം അവസാനമായതിനാൽ രാജ്യ വ്യാപകമായി കസ്റ്റംസ്, ജി എസ് ടി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ലീവ് പോലും പാടില്ലെന്ന ഉത്തരവ് കേരള സർക്കിളിൽ മാത്രമാണ്. മറ്റിടങ്ങളിൽ വിശ്വാസികൾക്ക് അവധി എടുക്കാനാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇത് സംബന്ധിച്ച ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ചോദ്യത്തോട് കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ ശൈഖ് ഖാദർ റഹ്മാൻ പ്രതികരികരിച്ചില്ല. അതേസമയം, ഉത്തരവ് വരും ദിവസങ്ങളിൽ വിവാദമാകാനാണ് സാധ്യത.  

Latest Videos

നദികളിലെ ജലനിരപ്പ്, മഴയുടെ അളവുമെല്ലാം തത്സമയം; വെള്ളപ്പൊക്ക സാധ്യത മുന്‍കൂട്ടി അറിയുന്ന സംവിധാനത്തിന് 1 കോടി'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!