പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തത് പ്രകോപിപ്പിച്ചു; ആശുപത്രി ജീവനക്കാർക്ക് ക്രൂര മർദ്ദനം

Published : Apr 01, 2025, 11:42 AM ISTUpdated : Apr 01, 2025, 11:48 AM IST
പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തത് പ്രകോപിപ്പിച്ചു; ആശുപത്രി ജീവനക്കാർക്ക് ക്രൂര മർദ്ദനം

Synopsis

യുവാവിനെ  മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതാണ് കൂടെ ഉണ്ടായിരുന്നവരെ പ്രകോപിപ്പിച്ചതെന്ന് കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രി ജീവനക്കാർ പറഞ്ഞു.

കോഴിക്കോട്:  കോഴിക്കോട് കടലുണ്ടിയിൽ സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് നേരെ ഉണ്ടായ അക്രമത്തിൽ ഒരാൾ അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി ഉഫൈദ് ആണ്‌ അറസ്റ്റിലായത്.  ഇന്നലെയാണ് വാഹനാപകടത്തിൽ പരിക്കേറ്റ രോഗിക്കൊപ്പം എത്തിയ യുവാക്കൾ കടലുണ്ടിയിലെ ടിഎംഎച്ച് ആശുപത്രി ജീവനക്കാരെ മർദിച്ചത്. ജീവനക്കാരെ ആക്രമിച്ച യുവാക്കൾ ആശുപത്രി റിസപ്ഷൻ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.

വാഹനാപകടത്തിൽ പരിക്കേറ്റ യുവാവുമായി എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. യുവാവിനെ  മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതാണ് കൂടെ ഉണ്ടായിരുന്നവരെ പ്രകോപിപ്പിച്ചതെന്ന് കോട്ടക്കടവ് ടി.എം.എച്ച് ആശുപത്രി ജീവനക്കാർ പറഞ്ഞു.

പരിക്കേറ്റയാൾക്കൊപ്പമെത്തിയ രണ്ടു യുവാക്കൾ ആശുപത്രിയിൽ അക്രമം നടത്തുകയായിരുന്നു. തടയാൻ ശ്രമിച്ചവരെയും ഇവർ മർദിച്ചു. ജീവനക്കാരെ ആക്രമിക്കുകയും ആശുപത്രിയുടെ റിസപ്ഷന്‍റെ  ഗ്ലാസ്‌ അടിച്ചു തകർത്തു. യുവാക്കൾ അര മണിക്കൂറോളം അക്രമം തുടർന്നു. ഒടുവിൽ പൊലീസ് എത്തിയാണ് ഇവരെ മാറ്റിയതെന്നും ജീവനക്കാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

ഒരു ഓട്ടോറിക്ഷയിലാണ് യുവാക്കളെത്തിയത്. ആ വാഹനം അടിച്ച് പൊളിച്ചിരുന്നു. പരിക്കേറ്റയാളെ ആശുപത്രി ജീവനക്കാർ വീൽച്ചെയറിലാണ് ക്വാഷലിറ്റിയിലേക്കെത്തിച്ചത്. ഇവിടെവെച്ച് യുവാക്കൾ ഡോക്ടറോട് തട്ടിക്കയറി. യുവാവിന് പരിക്കുണ്ടെന്നും എമർജൻസി ആയതിനാൽ നല്ല ഹോസ്പിറ്റലിലേക്ക് മാറ്റണമെന്നും ഡോക്ടർ പറഞ്ഞു. ഇതോടെ തെറിവിളിച്ചുകൊണ്ട്  എന്തുകൊണ്ട് ഇവിടെ പറ്റില്ല എന്ന് ചോദിച്ച് യുവാക്കൾ ആക്രമണം അഴിച്ച് വിടുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നുവെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.

വീഡിയോ സ്റ്റോറി

Read More : സെൽഫി എടുക്കാൻ വണ്ടി നിർത്തിയ പൊലീസുകാർ കേട്ടത് നിലവിളി; മണലിപ്പുഴയിൽ വീണ ഓട്ടോയിൽ 7 പേർ, രക്ഷപ്പെടുത്തി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവത്സരത്തലേന്ന് മദ്യം നല്‍കിയതില്‍ കുറവുണ്ടായി; ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു: നാലുപേര്‍ പിടിയില്‍
സർപ്പക്കാവിലെ വി​ഗ്രഹങ്ങളും വിളക്കുകളും നശിപ്പിച്ചു, ലക്ഷ്യം മതവികാരം വ്രണപ്പെടുത്തൽ, 49കാരൻ പൊലീസ് പിടിയിൽ