ഭാഷാവികാസത്തില്‍ നവമാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനാണ് 75,000 രൂപയുടെ ഫെലോഷിപ്പ്
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2024-25-ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പിന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ സീനിയര്‍ അസി. എഡിറ്റര്‍ ഹണി ആര്‍ കെ അര്‍ഹനായി. 'ഭാഷാവികാസത്തില്‍ നവമാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നതിനാണ് ഫെലോഷിപ്പ്. 75,000 രൂപയുടെ സമഗ്ര ഗവേഷണ ഫെലോഷിപ്പിനാണ് ഹണി അര്‍ഹനായത്.
2012-ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ എഡിറ്റോറിയല്‍ ടീമിന്റെ ഭാഗമായെത്തിയ ഹണി നിലവില്‍ എന്റര്‍ടെയിന്‍മെന്റ് വിഭാഗം ലീഡായാണ് പ്രവര്‍ത്തിക്കുന്നത്. മികച്ച ഓണ്‍ലൈന്‍ സമഗ്ര കവറേജിനുള്ള കേരള ചലച്ചിത്ര അക്കാദമിയുടെ മാധ്യമപുരസ്‌കാരം രണ്ട് തവണ കൈവരിച്ച ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ടീമിനെ നയിച്ചത് ഹണി ആയിരുന്നു. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദനന്തര ബിരുദ ഡിപ്ലോമ നേടിയ ഹണി കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പാടിച്ചാല്‍ സ്വദേശിയാണ്. പിതാവ്: ആര്‍ കെ കുഞ്ഞിരാമന്‍. മാതാവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി നളിനി. ഭാര്യ രാജി ആര്‍ മാധ്യമപ്രവര്‍ത്തകയാണ്. ഏകസഹോദരന്‍ സോണി ആര്‍ കെ.
ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷണ ഫെലോഷിപ്പിന് ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ ജിഷ ജയന്‍.സി, മാതൃഭൂമി പീരിയോഡിക്കല്‍സ് സബ് എഡിറ്റര്‍ സൂരജ്.ടി എന്നിവര്‍ അര്‍ഹരായരായതായി അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അറിയിച്ചു. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷണ ഫെലോഷിപ്പ് ഹണി അടക്കം ഒമ്പത് പേര്‍ക്കാണ്. മലയാള മനോരമ ഡെപ്യൂട്ടി ചീഫ് എഡിറ്റോറിയല്‍ കോര്‍ഡിനേറ്റര്‍ അനില്‍ മംഗലത്ത്, ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ കെ.ആര്‍.അജയന്‍, മാതൃഭൂമി പീരിയോഡിക്കല്‍സ് ജേണലിസ്റ്റ് ട്രെയിനി രശ്മി വി.എസ്, പ്രസാധകന്‍ മാസിക എഡിറ്റോറിയല്‍ അസിസ്റ്റന്റ് ഡോ.രശ്മി. ജി, മലയാള മനോരമ റിപ്പോര്‍ട്ടര്‍ ദീപ്തി.പി.ജെ, ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ ചീഫ് വിനോദ് പായം, ജനയുഗം സബ്എഡിറ്റര്‍ ദില്‍ഷാദ് എ.എം, മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് അഹമ്മദ് മുജൂത്തബ, എന്നിവര്‍ക്കാണ് സമഗ്രഗവേഷണ ഫെലോഷിപ്പ് ലഭിച്ചത്.
പതിനായിരം രൂപയുടെ പൊതു ഗവേഷണ ഫെലോഷിപ്പ് അബ്ദുള്‍ നാസര്‍ എംഎ (റിപ്പോര്‍ട്ടര്‍, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്) നൌഫിയ ടി.എസ് (ചീഫ് സബ് എഡിറ്റര്‍, ഹരിതകേരളം ന്യൂസ്), പ്രദീപ് എ (സബ് എഡിറ്റര്‍,ദേശാഭിമാനി), ഫസലു റഹ്മാന്‍ എ.എം. (റിപ്പോര്‍ട്ടര്‍, ചന്ദ്രിക), ഉന്‍മേഷ് കെ.എസ് (അസി.ന്യൂസ് എഡിറ്റര്‍, 24), സഹദ് എ എ (റിപ്പോര്‍ട്ടര്‍, സായാഹ്‌ന കൈരളി), ഇജാസുല്‍ ഹഖ് സി എച്ച് (സീനിയര്‍ വെബ് ജേണലിസ്റ്റ്, മീഡിയ വണ്‍), അനു എം (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാധ്യമം), എ.പി.സജിഷ (ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ്, കൈരളി ന്യൂസ്), രമ്യ കെ എച്ച് (ന്യൂസ് എഡിറ്റര്‍, റിപ്പോര്‍ട്ടര്‍ ചാനല്‍), പി.സജിത്ത് കുമാര്‍ (സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍, വീക്ഷണം), റിച്ചാര്‍ഡ് ജോസഫ് (സീനിയര്‍ റിപ്പോര്‍ട്ടര്‍, ദീപിക), ബൈജു എം.പി (സീനിയര്‍ ഫോട്ടോ ജേണലിസ്റ്റ്, മാധ്യമം), അനിത എസ് (സീനിയര്‍ സബ് എഡിറ്റര്‍, മാധ്യമം) എന്നിവര്‍ നേടി.
മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ.വി. മോഹന്‍ കുമാര്‍ ഐ.എ.എസ്, ഡോ.പികെ രാജശേഖരന്‍, ഡോ.മീന ടി പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ കേരള മീഡിയ അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ പങ്കെടുത്തു.