സൈനികനെ മർദ്ദിച്ച് വീഴ്ത്തി, ഷർട്ട് കീറി പുറത്ത് പിഎഫ്ഐ എന്നെഴുതിയെന്ന് പരാതി; അന്വേഷണം

By Web Team  |  First Published Sep 25, 2023, 7:28 PM IST

എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ലെന്നാണ് സൈനികന്റെ പരാതി. 


കൊല്ലം:  കടയ്ക്കലിൽ ദുരൂഹ സാഹചര്യത്തിൽ സൈനികനെ മര്‍ദ്ദിച്ച ശേഷം നിരോധിത സംഘടനയായ പി.എഫ്.ഐയുടെ പേര് ശരീരത്തില്‍ ചാപ്പക്കുത്തിയെന്ന് പരാതി. കടയ്ക്കല്‍ സ്വദേശി ഷൈന്‍ കുമാറിന്റെ  പരാതിയിലാണ് കണ്ടാൽ അറിയാവുന്ന ആറു പേർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി 11 മണിക്ക് ആക്രമണമുണ്ടായെന്നാണ് ഷൈന്‍ കുമാറിന്റെ പരാതി.

പരാതിയില്‍ ഷൈന്‍ കുമാര്‍ ആരോപിക്കുന്നത് ഇങ്ങനെ

Latest Videos

undefined

'ഓണാഘോഷത്തില്‍ പങ്കെടുത്ത് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങും വഴിയായിരുന്നു ആക്രമണം. മുക്കട ചാണപ്പാറ റോഡിന് സമീപം റബ്ബർ തോട്ടത്തിൽ എത്തിയപ്പോൾ സുഹൃത്ത് മദ്യപിച്ച്  അബോധാവസ്ഥയില്‍ കിടക്കുന്നു എന്ന് പറഞ്ഞ് രണ്ടുപ്പേര്‍ തടഞ്ഞു നിര്‍ത്തി. നോക്കാൻ പോയപ്പോൾ ഇതിൽ ഒരാൾ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. കൈകളും വായയും പായ്ക്കിംഗ് ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ടീ ഷര്‍ട്ട് കീറി. മുതുകില്‍ പിഎഫ്ഐയുടെ പേര് പച്ച പെയിന്റുപയോഗിച്ച് എഴുതിയെന്നുമാണ് പരാതി. ആറംഗസംഘം ആക്രമണത്തിന് ശേഷം കടന്നു കളഞ്ഞു. എന്തിനാണ് ആക്രമിച്ചതെന്നോ ആരാണ് ആക്രമിച്ചതെന്നോ വ്യക്തമല്ല.'

Read More.... നിലവിലുള്ള സ്ഥിതി തുടരും, ഐസിയു വെന്റിലേറ്റര്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി

തടഞ്ഞ് നിർത്തി സംഘം ചേർന്നുള്ള മർദ്ദനം. സമൂഹത്തിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. രാജസ്ഥാനിൽ ജോലി ചെയ്യുന്ന ഷൈൻ അവധിയ്ക്ക് ശേഷം ഇന്ന് തിരിച്ചു പോകാനിരിക്കവേയായിരുന്നു ആക്രമണം. സൈനിക ഉദ്യോഗസ്ഥർ പൊലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!