12 കേസുകളിൽ ഒന്നാം പ്രതി; 24 വർഷമായി ഒളിവിൽ, ഇളംകുളം സഹകരണ ബാങ്ക് ക്രമക്കേട് കേസിലെ പ്രതി പിടിയിൽ

പൊൻകുന്നം എളങ്കുളം സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട 12 കേസുകളിലെ ഒന്നാം പ്രതിയായ ​ഗോപിനാഥൻ നായരാണ് വിജിലൻസിന്റെ പിടിയിലായത്. 

Accused in Elamkulam Cooperative Bank irregularities case arrested after 24 years

കോട്ടയം: സഹകരണ ബാങ്ക് ക്രമക്കേട് കേസിൽ 24 വർഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി വിജിലൻസ്. പൊൻകുന്നം എളങ്കുളം സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട 12 കേസുകളിലെ ഒന്നാം പ്രതിയായ ​ഗോപിനാഥൻ നായരാണ് വിജിലൻസിന്റെ പിടിയിലായത്. വിദേശത്തേക്ക് തിരികെ മടങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ​ഗോപിനാഥൻ നായരെ അറസ്റ്റ് ചെയ്തത്. ഇത്രയും കാലം വിദേശത്താണ് ഒളിവിൽ കഴിഞ്ഞതെന്ന് പ്രതി പറഞ്ഞു. വിജിലൻസ് അറിയാതെ നാട്ടിൽ വന്ന് മടങ്ങുമ്പോഴായിരുന്നു വിജിലൻസ് അറസ്റ്റ് ചെയ്തത്. 

Latest Videos

vuukle one pixel image
click me!