അമേരിക്ക, ചൈന, റഷ്യ രാജ്യങ്ങൾക്ക് മാത്രമല്ല, ഇനി ഇന്ത്യയും! പറന്നെത്തി ആക്രമിക്കുന്ന ഡ്രോൺ മിസൈലുകളെ തകർക്കും

പറന്നുകൊണ്ടിരിക്കുന്ന ഡ്രോൺ, ലേസർ ഉപയോഗിച്ച് നിർവീര്യമാക്കാനും തകർക്കാനും സാധിക്കും. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് പല യുദ്ധ മേഖലയിലും ഇപ്പോൾ നടക്കുന്നത്. ഇത്തരം ആക്രമണങ്ങളെ ഇനി തടയാൻ ഈ യന്ത്രസംവിധാനത്തിന് കഴിയും

India tests directed energy weapon system that can disable drones missiles

ലേസർ അധിഷ്ഠിത ആയുധം വിജയകരമായി പരീക്ഷിച്ച് ഡി ആർ ഡി ഒ. മിസൈലുകൾ, ഡ്രോണുകൾ, തുടങ്ങി അഞ്ച് കിലോമീറ്റർ പരിധിയിലുള്ള വ്യോമാക്രമണങ്ങളെ നിർവീര്യമാക്കാൻ ശേഷിയുള്ള സംവിധാനമാണ് പരീക്ഷിച്ചത്. ഈ സാങ്കേതിക വിദ്യ സ്വന്തമായുള്ള അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടം നേടി. പറന്നെത്തി ആക്രമണം നടത്തി മടങ്ങുന്ന ഡ്രോൺ മിസൈലുകളെ അഞ്ച് കിലോമീറ്റർ മുന്നേ തകർത്ത് എറിയാമെന്നതാണ്  Mk-II DEW സിസ്റ്റത്തിലൂടെ ഇന്ത്യയും കൈവരിച്ച നേട്ടം.

അറസ്റ്റ് നടന്നത് ഏപ്രിൽ 12 ന്, മെഹുൽ ചോക്സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെൽജിയം; കൈമാറ്റ അപേക്ഷ നൽകി ഇന്ത്യ

Latest Videos

വിശദവിവരങ്ങൾ ഇങ്ങനെ

പറന്ന് എത്തി ആക്രമണം നടത്തി മടങ്ങുന്ന ഡ്രോണിനെ അഞ്ച് കിലോമീറ്റർ മുന്നേ തകർത്ത് എറിയാവുന്ന. പുതിയക്കാല യുദ്ധവെല്ലുവിളികളെ ഇനി നിഷ്പ്രഭമാക്കാൻ ഇതാ എത്തുന്ന Mk-II DEW സിസ്റ്റം. തദ്ദേശീയമായി സംവിധാനം കർണൂലിലെ നാഷണൽ ഓപ്പൺ എയർ റേഞ്ചിലാണ് വിജയകരമായി പരീക്ഷിച്ചത്. ഏറ്റവും ശക്തമായ ഡ്രോൺ വേധ സംവിധാനമാണ് പരീക്ഷിച്ചതെന്ന് ഡി ആർ ഡി ഒ വ്യക്തമാക്കി. പറന്നുകൊണ്ടിരിക്കുന്ന ഡ്രോൺ, ലേസർ ഉപയോഗിച്ച് നിർവീര്യമാക്കാനും തകർക്കാനും സാധിക്കും. നിലവിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് പല യുദ്ധ മേഖലയിലും ഇപ്പോൾ നടക്കുന്നത്. ഇത്തരം ആക്രമണങ്ങളെ ഇനി തടയാൻ ഈ യന്ത്രസംവിധാനത്തിന് കഴിയും. യുദ്ധമേഖലയിലെ പുതിയ വെല്ലുവിളികളെ നേരിടാനാകുമെന്നത് രാജ്യത്തെ പ്രതിരോധരംഗത്തിന് നേട്ടമാകും. വ്യോമ, റെയിൽ, റോഡ്, ജല മാർഗങ്ങൾ വഴി വേഗത്തിൽ ഈ ആയുധം വിന്യസിക്കാൻ കഴിയുമെന്നാണ് ഡി ആർ ഡി ഒ വ്യക്തമാക്കുന്നു. ഡി ആർ ഡിഒയുടെ സെന്റർ ഫോർ ഹൈ എനർജി സിസ്റ്റംസ് ആൻഡ് സയൻസസ് ആണ് Mk-II DEW സിസ്റ്റം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. തീർന്നില്ല ഇരുപത് കിലോമീറ്റർ ദൂരപരിധിൽ വെച്ച് തന്നെ ഡ്രോൺ ആക്രമണങ്ങളെ തടയാനാകുന്ന സൂര്യ എന്ന പുതിയ സംവിധാനവും ഉടൻ ഡി ആർ ഡി ഒ പുറത്തിറക്കുമെന്നാണ് വിവരം. അതിർത്തി മേഖലകളിലെ ഡ്രോൺ ഭീഷണി നേരിടാൻ ഇന്ത്യയ്ക്ക കരുത്താകുന്നതാണ് ഈ സാങ്കേതിക വിദ്യയെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
vuukle one pixel image
click me!