പരമ്പരാഗത രീതിയില്‍ വസ്ത്രം, പാട്ടും നൃത്തവുമായി ആഘോഷം; 25-ാം വിവാഹ വാര്‍ഷികം അവസാനിച്ചത് കണ്ണീരില്‍

പാട്ടും നൃത്തവുമായി ആഘോഷം മുന്നോട്ടു പോകുമ്പോഴാണ് ഭര്‍ത്താവിന്‍റെ അപ്രതീക്ഷിത വിയോഗം.

UP man dies of heart attck during 25th wedding anniversary celebration

ലക്ക്നൗ: 25-ാം വിവാഹ വാര്‍ഷികാഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ബറേലിയിലാണ് 50 കാരനായ വസീം സര്‍വാത്ത്  അപ്രതീക്ഷിതമായി മരിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടെയായിരുന്നു മരണം. പരാമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച് ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു വസീമിന്‍റേയും ഭാര്യ ഫറയുടേയും 25-ാം വിവാഹ വാര്‍ഷികാഘോഷം. 

പിലിഭിത്തി ബൈപ്പാസിന് സമീപത്തുള്ള ഹാളിലാണ് ആഘോഷങ്ങള്‍ നടന്നിരുന്നത്. പാട്ടും നൃത്തവുമായി ആഘോഷം മുന്നോട്ടു പോകുമ്പോഴാണ് വസീമിന്‍റെ അപ്രതീക്ഷിത വിയോഗം. സ്റ്റേജിലെ പാട്ടിന് അനുസരിച്ച് ഫറയും വസീമും നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അല്‍പസമയത്തിന് ശേഷം വസീം പെട്ടന്ന് കുഴഞ്ഞു വീണു. ചുറ്റുമുള്ളവര്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും വസീം പ്രതികരിക്കുന്നുണ്ടായിരുന്നില്ല. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് അടുത്തുള്ള സ്വകാര്യാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും വസീം മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. വസീമിന്‍റെ സംസ്കാര ചടങ്ങുകള്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നടത്തി. ഭാര്യ ഫറ സ്കൂള്‍ അധ്യാപികയാണ്. ഇരുവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്.

Latest Videos

Read More:ക്ഷേത്രത്തിലെ വിപ്ലവ ഗാനം:അലോഷിയെ പ്രതിയാക്കിയത് കേസ് ദുർബലമാക്കാന്‍,സംഘാടകരുടെ പേരെവിടെയന്ന് പരാതിക്കാരന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

vuukle one pixel image
click me!