മാതൃഭാഷ, പ്രാദേശികഭാഷ, ജോലിക്കാവശ്യമായ ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകൾ പഠിക്കണം,നിലപാട് വ്യക്തമാക്കി ആർഎസ്എസ്

ഹിന്ദി മേഖയിലെ ആർഎസ്എസ് കേഡർമാരോട് ഒരു ദക്ഷിണേന്ത്യൻ ഭാഷ പഠിക്കാൻ ആർ എസ് എസ് നിർദേശം നൽകിയിട്ടുണ്ട്

RSS clarification on thribhasha project

ബംഗളൂരു: ത്രിഭാഷാ വിവാദം  രാഷ്ട്രീയ പ്രേരിതമെന്ന്  ആർഎസ്എസ്.മാതൃഭാഷ, പ്രാദേശിക ഭാഷ, ജോലിക്കാവശ്യമായ ഭാഷ എന്നിങ്ങനെ മൂന്ന് ഭാഷകൾ പഠിക്കണം എന്നാണ് ആർഎസ്എസ് നിലപാട്.മാതൃഭാഷ പ്രധാനമാണ്, അത് പ്രാഥമിക ഭാഷ ആയിരിക്കണം.ഹിന്ദി മേഖയിലെ ആർഎസ്എസ് കേഡർമാരോട് ഒരു ദക്ഷിണേന്ത്യൻ ഭാഷ പഠിക്കാൻ ആർ എസ് എസ് നിർദേശം നൽകിയിട്ടുണ്ട്.അത് സമൂഹത്തിന്റെ ഒരുമയ്ക്ക് സഹായകമാകും എന്നും ആർഎസ്എസ് സംഘടനാ ജനറൽ സെക്രട്ടറി മുകുന്ദ് സി ആർ പറഞ്ഞു.ഭാഷയുടെ പേരിലും രൂപ ചിഹ്നത്തിന്‍റെ  പേരിൽ പോലും തമ്മിലടിക്കുന്നത് ശരിയല്ല. .അത് ഇന്ത്യയുടെ പേരിന് തന്നെ കളങ്കം ആകുമെന്നും അദ്ദേഹം പറഞ്ഞു

മണ്ഡലപുനർനിർണയത്തില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് വിവേചനമെന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു.നിലവിലെ വടക്ക് - തെക്ക് സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള സീറ്റുകളുടെ അനുപാതം നിലനിർത്തി മാത്രമേ മുന്നോട്ട് പോകൂ എന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്.നാളെ സ്റ്റാലിന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഉൾപ്പടെ പ്രതിരോധ യോഗം നടത്താൻ ഇരിക്കെയാണ് ആർഎസ്എസ്സിന്‍റെ  നിർണായക പ്രതികരണം

ത്രിഭാഷാ വിവാദം, നയം വ്യക്തമാക്കി ആർഎസ്എസ്

Latest Videos

 

vuukle one pixel image
click me!