അന്താരാഷ്ട്ര അശ്ലീല വെബ്സെറ്റുകൾക്കായി വീഡിയോ നിർമ്മിക്കുന്ന ദമ്പതികളെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നോയിഡയിലെ ഫ്ലാറ്റിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു.
ദില്ലി: അശ്ലീല വെബ് സൈറ്റുകൾക്കായുള്ള വീഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് 21.6 കോടി രൂപയുടെ അനധിക്യത പണമിടപാട് കണ്ടെത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിപണി ഗവേഷണം, പരസ്യം തുടങ്ങിയതിൻ്റെ പേരിലാണ് പണം ഇന്ത്യയിലേക്ക് എത്തിച്ചത്. സൈപ്രസ് ആസ്ഥാനമായി ടെക്നീഷ്യസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പണം നൽകിയത്. ഈ കമ്പനിയാണ് നിരവധി പോൺ സെറ്റുകളുടെ ഉടമസ്ഥർ. അന്താരാഷ്ട്ര അശ്ലീല വെബ്സെറ്റുകൾക്കായി വീഡിയോ നിർമ്മിക്കുന്ന ദമ്പതികളെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നോയിഡയിലെ ഫ്ലാറ്റിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു. സമാനമായി പോൺ സൈറ്റുകൾക്ക് ഇന്ത്യൻ കണ്ടൻ്റ് നിർമിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഇഡി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം