Jomit J | Updated: Apr 8, 2025, 1:36 PM IST
ഐപിഎല്‍ 2025ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സ്വന്തം മൈതാനത്ത് മുംബൈ ഇന്ത്യന്‍സിന് 12 റണ്‍സിന്‍റെ തോല്‍വി. മറുവശത്ത് ആര്‍സിബി വാംഖഡെയില്‍ നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയിച്ചുകയറി. ആദ്യം ബാറ്റ് ചെയ്ത് പടുകൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന്‍റെ നിയന്ത്രണം തുടക്കത്തിലെ കൈക്കലാക്കി. പലപ്പോഴും പാളിയ തന്ത്രങ്ങള്‍ കൊണ്ട് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ മത്സരം കൈവിട്ടു. അതേസമയം ബാറ്റിംഗില്‍ മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക്കും തിലക് വര്‍മ്മയും പ്രായ്ശ്ചിത്തം ചെയ്തു. എന്തൊക്കെയാണ് വാംഖഡെയിലെ മുംബൈ ഇന്ത്യന്‍സ്- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പോരാട്ടത്തില്‍ വഴിത്തിരിവായത്.