വോട്ട് ബാങ്കായി മുസ്ലീങ്ങളെ കണ്ടിട്ടില്ലെങ്കിൽ ചർച്ചയിൽ പങ്കെടുക്കാത്തതെന്തുകൊണ്ട്; രാഹുലിനോട് ജെപിസി ചെയർമാൻ

കോൺഗ്രസിന് ന്യൂനപക്ഷ കാര്യങ്ങളിൽ ആശങ്കയില്ലെന്നും ജഗദാംബിക പാൽ 


ദില്ലി: വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിൽ ചോദ്യങ്ങളുമായി ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ രംഗത്ത്. വോട്ട് ബാങ്കായി മുസ്ലീങ്ങളെ കണ്ടിട്ടില്ലെങ്കിൽ പിന്നെ ചർച്ചയിൽ പങ്കെടുക്കുന്നതിലെ തടസമെന്തായിരുന്നു എന്ന ചോദ്യമാണ് ജെ പി സി ചെയർമാൻ ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കോൺഗ്രസിന് ഒരാശങ്കയുമില്ലെന്നും അതാണ് വഖഫ് ബില്ലിലെ കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാക്കുന്നതെന്നും ജഗദാംബിക പാൽ കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി വിട്ടു നിന്നതിന്‍റെ കാരണവും മറ്റൊന്നല്ലെന്ന് ജഗദാംബിക പാൽ അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos

 

click me!