27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ; ദ്രൗപതി മുർമ്മുവിന്റെ വിദേശ പര്യടനത്തിന് തുടക്കം

പോർച്ചുഗൽ പ്രസിഡന്‍റ് മാർസല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം.
 

Indian President in Portugal after a gap of 27 years; Draupadi Murmu's foreign tour begins

ദില്ലി: രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ വിദേശ പര്യടനത്തിന് തുടക്കമായി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി രാഷ്ട്രപതി പോർച്ചുഗലിലെത്തി. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി പോർച്ചുഗലിൽ എത്തുന്നത്. 1998ൽ കെ ആർ നാരായണനായിരുന്നു അവസാനമായി പോ‍ർച്ചുഗൽ സന്ദർശിച്ച രാഷ്ട്രപതി. പോർച്ചുഗൽ പ്രസിഡന്‍റ് മാർസല്ലോ റെബെലോ ഡി സൗസയുടെ ക്ഷണമനുസരിച്ചാണ് സന്ദർശനം.

ഏപ്രിൽ നിന്ന് ഒന്പതിന് രാഷ്ട്രപതി പോർച്ചുഗലിൽ നിന്ന് സ്ലൊവാക്കിയയിലേക്ക് പോകും. 29 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യൻ രാഷ്ട്രപതി സ്ലൊവാക്കിയ സന്ദർശിക്കുന്നത്. രണ്ട് പ്രധാന യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാൻ ഈ സന്ദർശനങ്ങൾ സഹായിക്കുമെന്ന് രാഷ്ട്രപതി ഭവൻ അറിയിച്ചു. 

Latest Videos

KL-13-AK 275 സ്കൂട്ടറിൽ 2 യുവാക്കൾ; പെരുമാറ്റത്തിൽ സംശയം തോന്നി, സീറ്റ് തുറന്ന് പരിശോധിച്ചപ്പോൾ ഉള്ളിൽ കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!