എസ്ഡിപിഐ പണമിടപാടുകളിൽ ദൂരൂഹത, വന്‍തുക സംഭാവന നൽകിയവർക്ക് തത്തുല്യമായ തുക മൂൻകൂട്ടി ലഭിച്ചിരുന്നതായി ഇഡി

ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചു. അന്വേഷണം നടക്കുന്നുവെന്ന് ഇഡി

conspiracy on sfpi finacial dealings says ED

ദില്ലി: എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ അടിമുടി ദൂരൂഹത എന്ന് ഇഡി. സംഭാവന എന്ന രീതിയിൽ വൻ തുക നൽകിയവർക്ക് തത്തുല്യമായ തുക മൂൻകൂട്ടി ലഭിച്ചിരുന്നതായി ഇഡിക്ക് വിവരം കിട്ടി. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചു. എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഇഡി അറിയിച്ചു. കേരളത്തിൽ അടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തെളിവുകൾ ലഭിച്ചെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്

Latest Videos

 

എസ്ഡിപിഐ കേസിൽ കഴിഞ്ഞ ദിവസം  കേരളവും തമിഴ്നാടും കൂടാതെ ബംഗാളിലും  രാജസ്ഥാനിലും റെയ്ഡ്  നടത്തിയെന്നും ഇഡി വ്യക്തമാക്കി. വഹിദുർ റഹ്മാൻ എന്നയാളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാൾ ആയുധ പരിശീലനം നൽകിയിരുന്ന വ്യക്തിയെന്ന് ഇ ഡി അറിയിച്ചു. ഇയാളുടെ അക്കൗണ്ടിലേക്ക് സംഭാവന എന്ന പേരിൽ എത്തിയ  പണം പിന്നീട് എസ്ഡിപിഐക്ക് കൈമാറി. അനധികൃത പണമിടപാട് നടന്നെന്നും ഇഡി ആരോപിക്കുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഇഡി വ്യക്തമാക്കി. പി എഫ് ഐ പലസ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു

tags
vuukle one pixel image
click me!