ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍, മുഖത്തും കഴുത്തിലുമായി കറുപ്പ് നിറം കാണുന്നത് തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്.
പ്രമേഹത്തിന്‍റെ ലക്ഷണങ്ങളെ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതാണ് പ്രശ്നമാകുന്നത്. അമിത ദാഹവും ഭക്ഷണം കഴിച്ചിട്ടും ഉണ്ടാകുന്ന വിശപ്പും പ്രമേഹത്തിന്‍റെ സൂചനകളാകാം. ചിലരില്‍ പ്രമേഹം മൂലം ചര്‍മ്മം വരണ്ടതാകാം. ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍, മുഖത്തും കഴുത്തിലുമായി കറുപ്പ് നിറം കാണുന്നത് തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്.
കൂടാതെ ചർമ്മത്തിൽ കാണുന്ന ചെറുതും മഞ്ഞ- ചുവപ്പ് നിറത്തിലുള്ളതുമായ മുഴകൾ അല്ലെങ്കിൽ മുറിവുകളും പ്രമേഹം മൂലമാകാം. കാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത, പാദങ്ങളിലെ മുറിവ് ഉണങ്ങാൻ സമയമെടുക്കുക തുടങ്ങിയവയൊക്കെ നിസാരമായി കാണേണ്ട. പാദത്തിലും വിരലുകള്‍ക്കിടയിലുമെല്ലാം ചൊറിച്ചില്‍, ചുവപ്പു നിറം എന്നിവയും ഇത് മൂലമാകാം.
കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞകലർന്ന കൊഴുപ്പും പ്രമേഹത്തിന്‍റെ സൂചനയാകാം. അതുപോലെ കാഴ്ച പ്രശ്നങ്ങളും പ്രമേഹം മൂലമുണ്ടാകാം. കേള്‍വി പ്രശ്നങ്ങളും ചിലപ്പോള്‍ പ്രമേഹം മൂലമുണ്ടാകാം.
അടിക്കടി മൂത്രമൊഴിക്കുന്നത്, അമിത ക്ഷീണവും ബലഹീനതയും, അകാരണമായി ശരീരഭാരം കുറയുക, മാനസിക പ്രശ്നങ്ങള്‍, എപ്പോഴും ഓരോ അണുബാധകള്‍ ഉണ്ടാകുന്നതുമൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്. ചിലരില്‍ പ്രമേഹം മൂലം വായ്നാറ്റം ഉണ്ടാകാം, അതുപോലെ മോണ രോഗങ്ങളും ഇതിന്‍റെ ഭാഗമായി കാണപ്പെടാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: തിരിച്ചറിയാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളും അപകടസൂചനകളും