Health Tips : മുട്ട ഇങ്ങനെ കഴിക്കുന്നതാണ് ഏറെ ആരോ​ഗ്യകരം

മുട്ട പലരീതിയിൽ കഴിക്കുന്നവരുണ്ട്. ഏത് രീതിയിൽ കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം? മുട്ട വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. കാരണം ഇങ്ങനെ കഴിക്കുന്നത് കലോറി കുറയ്ക്കും. കൂടാതെ, പ്രോട്ടീനും കൂടുതലാണ്. 

healthiest ways to eat eggs daily

പ്രഭാതഭക്ഷണത്തിൽ പലരും ഉൾപ്പെടുത്താറുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ മുട്ട ഏറെ ആരോ​ഗ്യകരമായ ഭക്ഷണമാണ്. മുട്ടയിൽ പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. 

തലച്ചോറിന്റെ പ്രവർത്തനത്തിനും വികാസത്തിനും പ്രധാനമായ വിറ്റാമിൻ ബി 12, ഡി, എ, ഇ, കോളിൻ എന്നിവയും മുട്ടയിലുണ്ട്. ഇതിനുപുറമെ, മുട്ടയിൽ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും. പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമം കഴിക്കുക. 

Latest Videos

മുട്ട പലരീതിയിൽ കഴിക്കുന്നവരുണ്ട്. ഏത് രീതിയിൽ കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം? മുട്ട വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. കാരണം ഇങ്ങനെ കഴിക്കുന്നത് കലോറി കുറയ്ക്കും. കൂടാതെ, പ്രോട്ടീനും കൂടുതലാണ്. 

സ്ക്രാംബിൾഡ് മുട്ടകൾ (കുറഞ്ഞ എണ്ണയും പച്ചക്കറികളും ഉപയോഗിച്ച്) തയ്യാറാക്കുന്നതും ഏറെ നല്ലതാണ്. അധിക എണ്ണയോ നെയ്യോ ചേർക്കാതെ തന്നെ മുട്ട തയ്യാറാക്കി എടുക്കുക. കുറഞ്ഞ എണ്ണ ഉപയോഗിക്കുകയും ചീര, തക്കാളി, കുരുമുളക് തുടങ്ങിയ പച്ചക്കറികൾ ചേർക്കുകയും ചെയ്യുന്നത് നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് സ്ക്രാംബിൾഡ് മുട്ടകളെ മുട്ട കഴിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗങ്ങളിലൊന്നാക്കി മാറ്റുന്നത്. എന്നിരുന്നാലും, ഇവ ഉണ്ടാക്കുമ്പോൾ തീ കുറച്ച് വച്ച് പാകം ചെയ്യുക.  കുറഞ്ഞ ചൂടിൽ പാചകം ചെയ്യുന്നത് പോഷക നഷ്ടപ്പെടുന്നത് തടയുന്നു.

മുട്ട സാലഡ് മറ്റൊരു ആരോ​ഗ്യകരമായ രീതി. ഗ്രീക്ക് തൈര ഉപയോഗിച്ച് സാലഡ് തയ്യാറാക്കുക. മയോണൈസിന് പകരം ഗ്രീക്ക് തൈര് ഉപയോഗിക്കുന്നത് അനാരോഗ്യകരമായ കൊഴുപ്പ് കുറയ്ക്കുകയും പ്രോബയോട്ടിക്സ് ചേർക്കുകയും ചെയ്യുന്നു. മുട്ട കഴിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗങ്ങളിലൊന്നാണ് ഈ മുട്ട സാലഡ് ഉണ്ടാക്കുന്നത്. നാരുകളും വിറ്റാമിനുകളും വർദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക, കുരുമുളക് തുടങ്ങിയ പച്ചക്കറികളും ചേർക്കാം.

വായു മലിനീകരണം മാനസികാരോ​ഗ്യത്തെ ബാധിക്കുമോ ? പഠനം പറയുന്നത്

 

vuukle one pixel image
click me!